4/04/2017

എന്നിട്ടും ......

ഒരു ജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി ......
എന്റെ കൺകോണിൽ  വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി....
തേന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ....

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ചു
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ല  നീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ....

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരു മഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ ..... 

1 അഭിപ്രായം:

Shibu Sg പറഞ്ഞു...

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരു മഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ .....അല്പമൊന്നു വിതുമ്പിയാണ് തോന്നുന്നു . എങ്കിലും മനോഹരമായ വരികൾ

ആശംസകൾ ....