എന്റെ ജീവിത വഴിയില്‍ ഞാന്‍ കാണുന്ന കാഴ്ചകളും നേരുകളും മനോവിചാരങ്ങളും എന്റേതായ ശൈലിയില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു . വായനക്കാരുടെ ആശീര്‍വാദം അതാണെന്റെ സമ്പാദ്യം .....സ്നേഹത്തോടെ ആശ
2/21/2020
ചോരചാറിച്ച
6/01/2019
ഒരു പാട്ട്
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എൻ ഭാവനാ ലോകത്തിൽ
പൂന്തിങ്കളായി പ്രഭചൊരിയാൻ
രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ പാടിടട്ടെ.
5/22/2019
സീത
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി, നെഞ്ചിലൊരു കനലായി
പതിവ്രതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ പുത്രിതൻ ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ
അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു
ഒരുനാൾ വരും തന്റെ ഹൃദയേശ്വരൻ
തന്നെ വാരിപ്പുണർന്നവൻ കൊണ്ടുപോകും
വെറുതേ മോഹിച്ചു കാത്തിരുന്നു പിന്നെ
കണ്ണീർക്കടലിൽ തപസ്സിരുന്നു
അശ്വമേധത്തിനു പാതിമെയ് ആകുവാൻ
ആർത്തവൾ ചെന്നപ്പോൾ കണ്ടതയ്യോ
തന്റെ തൽപ്പത്തിൽ കാഞ്ചസീത..
കണ്ടവൾ ഞെട്ടിത്തരിച്ചു പോയി
വയ്യ...!! വേണ്ടമ്മേ ഇനിയും സഹിക്കുവാൻ
അഭയം തരൂ നിന്റെ മാറിലമ്മേ...!!
കഠിനദുഖത്താൽ നെഞ്ചുപിളർന്നവൾ
ഒരു വൃഥാ സ്വപ്നമായ് എങ്ങോ മറഞ്ഞു പോയ്
ധരണി മടിത്തട്ടിലേക്കാഴ്ന്നു പോയീ....
എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ ശ്രീരാമ നന്മകൾ
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ
10/24/2016
കടൽത്തീരത്ത്
മണലിൻ കൊലുസ്സുമായ്
ശാന്തമെങ്കിലും അലതല്ലും തിരനോക്കി
ഏകയായ് ഞാനന്നിരിക്കവേ
ഒരു കുളിർ കാറ്റ് തലോടി കടന്നുപോയ്
മനം കുളിർപ്പിച്ച ഭൂതകാലമോ ...
മനം കവരുന്ന കാഴ്ചയാണെങ്കിലും
ക്ഷണനേരം കൊണ്ടീ ഭംഗി മാഞ്ഞിടും
കറുക്കുമാകാശം ഒപ്പമീ ഭൂമിയും
എന്നെ കുളിർപ്പിച്ച ഭൂതകാലം പോൽ
നനമണലിൽ നനഞ്ഞു നനയാതെ
അന്ന് ചിരിച്ചു തിമർത്തെൻകാലിൽ
തിരയായ് കടൽ വന്നു പുണർന്നതും
പിന്നൊരു തിര ഞങ്ങളെ ആകെ നനച്ചു
തലതല്ലി ചിരിച്ചതും
സ്വയം മറന്നറിയാതെ നിന്നെ കെട്ടിപ്പുണർന്നു
നാണം ചുവന്നതും
കടൽ മറന്നില്ല എന്നെ എന്നപോൽ
ഇന്നും അടുത്തുവന്നെൻകാലിൽ പുണരുന്നു
ഒരു ചെറുതിര നനക്കാൻ ഒരുങ്ങുന്നു
ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായ് .......
3/22/2016
ചുംബനത്തിൻ അർത്ഥാന്തരങ്ങൾ
മൂർദ്ധാവിൽ വാത്സല്യം,കവിളിലത് സൗഹാർദ്ദം
കൈത്തണ്ടയിൽ നൽകുമ്പോൾ സ്നേഹാര്ദ്രമായ്
ചുംബനം ജീവസ്പുരണമായി.....
ഹൃദയത്തിലൂറിയ സ്നേഹാമൃതത്തിനെ
കാച്ചിക്കുറുക്കി ചെഞ്ചുണ്ടിലിറ്റിച്ചു
പൈതലിൻ കവിളിലത് സ്നേഹമുദ്ര.
കണ്ണീരിന്നുപ്പ് കലർന്നുള്ള ചുംബനം
പേമാരിപോലെ തുരുതുരെ പെയ്തപ്പോൾ
പരിസരം പോലും കരഞ്ഞുപോയി
അന്ത്യചുംബനം ആത്മാവിൻ ചുംബനം.
3/15/2016
അന്നൊരു മഴയത്ത്
ഈ റോഡുകളെ കൂട്ടിമുട്ടിക്കാൻ പതിബന്ധമായി കുറെ വയലുകളും കുറച്ചു പുരിടങ്ങളും ഉണ്ടായിരുന്നു . ഇതിനു നടുവിലൂടെ റോഡു ഉണ്ടാക്കുക എന്ന ശ്രമകരമായ ദൌത്യം നാട്ടിൽ അത്യാവശ്യം ജനസമ്മതിയുള്ള അച്ഛൻ ഏറ്റെടുത്തു. വിചാരിച്ചതിലും എളുപ്പത്തിൽ ദൌത്യം അച്ഛൻ ഏതാണ്ട് പൂർത്തിയാക്കി .റോഡു പണിയും നാട്ടുകാരുട ശ്രമദാനമായി നടന്നുകൊണ്ടിരിക്കുന്നു.
അന്ന് സന്ധ്യ മുതലേ നല്ല മഴയുണ്ടായിരുന്നു . ഞങ്ങൾ പഠിത്തമൊക്കെ കഴിഞ്ഞ് രാത്രി അച്ഛനെയും പ്രതീക്ഷിച്ചിരിക്കയാണ് . ഞാൻ അന്ന് എഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛന്റെ സ്കൂട്ടറിന്റെ ലൈറ്റ് കണ്ടു ഇപ്പോൾ അച്ഛൻ എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ... എത്താനുള്ള സമയം ആയിട്ടും അച്ഛൻ എത്തുന്നില്ല . ഞങ്ങൾ അല്പം അസ്വസ്ഥരായി . മഴ ശക്തിയായി പെയ്യുന്നുണ്ട്. ഞങ്ങൾ കണ്ട സ്കൂട്ടർ മറ്റാരുടെയും ആകാൻ വഴി ഇല്ല കാരണം ആകെ രണ്ടോ മൂന്നോ സ്കൂട്ടറുകളെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ.
എന്നും പറഞ്ഞു ഒരു ജേതാവിനെപ്പോലെ മംമാട്ടിയും തോളിൽ വച്ച് എന്നെയും പിടിച്ചു തിരിച്ചു നടന്നു ....
1/16/2016
രതിലയം
10/21/2015
നവരാത്രി മാഹാത്മ്യം
സഹധര്‍മ്മിണിമാരെ സ്വന്തശരീരത്തിന്റെ ഭാഗമായിക്കരുതി വേര്‍പിരിയാന്‍ സാധിയ്ക്കാത്ത അവസ്ഥയില്‍ വേണം സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താനുള്ളത് എന്നത് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനതത്ത്വം അല്ലെ. നവരാത്രികാലത്ത് പരാശക്തിയെ സരസ്വതി, ലക്ഷ്മി, ഗൌരി എന്നീ ഭാവങ്ങളിലാണ് നമ്മള്‍ ആരാധിയ്ക്കുന്നത്.
10/20/2015
എന്റെ വായന
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ..''
ആ എഴുത്തുകളില്‍ ഒന്ന് നോക്കിയാല്‍ വരികള്‍ക്കിടയില്‍ ആ അമ്മക്ക് മകനോടുള്ള സ്നേഹം,ഉത്കണ്ഠ,പ്രാര്‍ത്ഥന എല്ലാം ഉണ്ട്
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ..''
കവിത ഈ ലിങ്കില്‍ കേള്‍ക്കാം
https://www.youtube.com/watch?v=iB_JMcBGYpI
10/08/2015
കാര്‍ത്തികവിളക്ക്
9/02/2015
കാഞ്ചനക്കൂട്
പകലുകള്‍ ഏകാന്തവും
ഞാന്‍ ജീവിതം തളച്ചിരിക്കുന്നു
അവര്‍ എന്നോട് കിന്നാരം പറയും
ചിലപ്പോള്‍ കലപില കൂട്ടും
മറ്റുചിലപ്പോള്‍ പ്രതിഷേധിച്ചു പൊട്ടിച്ചിതറും
എങ്കിലും അവര്‍ എന്റെ ചങ്ങാതിമാര്‍
സമം കണ്ണീരുപ്പും ചേര്‍ത്ത്
ജീവിതത്തീയില്‍ പാചകം ചെയ്യുന്നു
ദുഖങ്ങളെ അമര്‍ത്തി തുടക്കാന്‍ മറക്കാറില്ല
നിലത്തുവീണ ദാരുക രക്തംപോലെ
ഓരോ നിമിഷവും ആയിരം നിമിഷങ്ങളായ്
പുനര്‍ജനിക്കുന്നു
ശീതീകരിച്ച മുറിയില്‍,സൌഭാഗ്യത്തിന്റെ മടിയില്‍
ഞാന്‍ തൃപ്തയായ വീട്ടമ്മ
8/12/2015
സീതാ ....എന്തെ നിനക്കിത്രേം ദുരിതങ്ങള്‍
സീതയുടെ ജീവിതാവസാനം വരെ പിന്തുടരുന്നു
മോഹിതയായ സീത രാമനോട് അതിനെ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ വന്നത് മാനല്ല അസുരന്മാര്‍ മായവേഷത്ത്തില്‍ വരുന്നതാണ് ഇങ്ങനെ ഒരു മാന്‍ എങ്ങും ഉണ്ടാവില്ല എന്നുപറഞ്ഞു സീതയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
മാനിന്റെ മോഹവലയത്തിലായ സീത ആ മാനിന്റെ ഗുണഗണങ്ങള്‍ നിരത്തി രാമനെ നിര്‍ബന്ധിച്ചു. അവസാനം അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ''ഒന്നുകില്‍ ഞാന്‍ അതിനെപ്പിടിക്കും അല്ലെങ്കില്‍ കൊല്ലും'' എന്ന് പറഞ്ഞു പോകുന്നു.
കരയുന്നു. ഇത് കേട്ട സീത ലക്ഷ്മനനോട് പോയി രാമനെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജേഷ്ടന്റെ ആജ്ഞ ഓര്‍ത്തു പോകാതിരുന്ന ലക്ഷ്മണനെ കടുത്ത വാക്കുകള്‍ പറഞ്ഞു ക്ഷോപിക്കുന്നു.
8/10/2015
രാമായണം എങ്ങിനെ
വനവാസികളായ മാരീചാൻ സുബാഹു തുടങ്ങിയവരാണ് ഇവർ.
ഹനുമാന് സ്വാർത്ഥം ഇല്ലാത്ത പരാർത്ഥം മാത്രം ......
8/08/2015
എന്റെ വായനയിലൂടെ
6/10/2015
രാമേട്ടന്റെ ചിരി
6/08/2015
ഒരമ്മയുടെ പുഞ്ചിരി
പിന്നെ ഞങ്ങള്‍ ആ അമ്മയെ കുറിച്ച് ചോദിച്ചു. പാവം അവര്‍ ഒന്‍പതു വര്‍ഷമായി അവിടെ താമസിക്കുന്നു. ബ്രെസ്റ്റ് കാന്‍സര്‍. ചികിത്സയുടെ ഭാഗമായി ഒരു ബ്രെസ്റ്റ് നീക്കം ചെയ്തു. അസുഖം മാറി വന്നപ്പോള്‍.ഗള്‍ഫു രാജത്ത്തില്‍ എവിടെയോ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അസുഖം ആയി തിരിച്ചെത്തി. പിന്നെ അദ്ദേഹവും ഇതേ ആശുപത്രിയില്‍. ആ അമ്മ ആ ആശുപത്രിയില്‍ തന്നെ ചെറിയ പണികള്‍ ഒക്കെ ചെയ്തും ഭര്‍ത്താവിനെ ശിശ്രൂഷിച്ചും അവിടെ കഴിഞ്ഞുവന്നു . രണ്ടു മക്കള്‍ പത്താം ക്ലസില്‍ പഠിപ്പുനിര്‍ത്തി വീട്ടില്‍ ഉണ്ട്. ഭര്‍ത്താവ് ഇപ്പോഴും ചികിത്സയില്‍ ആണ് . ഇപ്പോള്‍ അമ്മയ്ക്കും കാന്‍സര്‍. ആ അമ്മയും ഇപ്പോള്‍ അവിടെ ഉണ്ട് . ഇത്രേം ദുരിതങ്ങള്‍ക്കിടയില്‍ സ്വന്തം വേദന മറന്നു ആ അമ്മ ആ ആശുപത്രിയില്‍ തൂത്തും തുടച്ചും രോഗികളെ സഹായിച്ചും കഴിയുന്നു. ആരും തുണ ഇല്ലാതെ രണ്ടു പെണ്മക്കള്‍ വീട്ടില്.
6/06/2015
വാമനപുരം പുഴ
(കടപ്പാട് ഗൂഗിള്‍ ) പിന്നെ കുറച്ചു എന്റെ അനുഭവവും
3/31/2015
കൃഷ്ണ --ഞാൻ കേഴുന്നു
കൈയ്യുകൾ നെഞ്ചിൽക്കെട്ടി തലതാഴ്ത്തി നിൽക്കുന്നു
പൗര പ്രമുഖർ ,വിജ്ഞാനകുലപതി ,
ആദർശധീരർ , രാജാവ് , രക്ഷകർ
അന്ധനാം നീതിപീഠം കാണുന്നകക്കണ്ണാൽ
2/25/2015
വഴിപിരിയേണ്ടവര്‍
ഒരു വിളിപ്പാടകലെ ഉണ്ടെങ്കിലും
ഇല്ല വിളിക്കില്ലോരിക്കലും ഞാന്‍
ഒരു കാഴ്ചക്കപ്പുറം നീയുണ്ടറിയാം
ഇല്ല നോക്കില്ല ഞാന്‍
ഇതുവഴി പോയ കാറ്റിലും കേട്ടുഞാന്‍
നിന്‍റെ നിശ്വാസത്തിന്‍ സ്വരം
പൂവിന്‍ മണത്തിലും നിലാവിന്‍ ചിരിയിലും
അറിയുന്നു നിന്‍റെ സാമീപ്യം
എങ്കിലും പറയില്ലോരിക്കലും ഞാന്‍
ദിവ്യമാം പ്രണയത്തിന്‍ അനശ്വര ഗീതത്തില്‍
കേള്‍ക്കുന്നു നിന്‍റെ സ്വരങ്ങള്‍
നന്നായ് നടിക്കാന്‍ പഠിച്ചു
ഉപേക്ഷിക്ക വയ്യെനിക്കെങ്കിലും
2/19/2015
എന്റെ പ്രണയം
ഹൃദയമേ ഞാന്‍ കാണുന്നു നിന്‍
കുങ്കുമനിറമോലും ചേതനയില്‍
പ്രണയമാം മഴവില്ലിന്‍ സപ്ത വര്‍ണ്ണം
അലിയുന്നു ഞാനതിന്‍ മോഹവര്‍ണങ്ങളില്‍
എന്നെത്തന്നെ മറക്കുന്നു
ഒരു ചെമ്പനീര്‍പ്പൂവില്‍ ഒതുക്കുവാനാവില്ല
നിന്നോടുള്ള എന്‍ പ്രണയം
മുന്തിരിച്ചാറിന്റെ ലഹരിതോല്‍ക്കുന്നു
എന്നില്‍ നീ പകരുമുന്മാദം
പുലര്‍കാലേ തിളങ്ങും തുഷാരകണത്തേക്കാള്‍
മോഹനമാണ് നിന്‍ പ്രണയം
പൂവിലെ തേന്‍കണം നാണിച്ചു നില്‍ക്കുന്നു
നിന്‍ സ്നേഹത്തിന്‍ മധുവിന്റെ മുന്നില്‍
നീ എന്‍റെ ഹൃദയത്തെ പാലാഴിയാക്കുന്നു
വൈകുണ്ഡനാഥനായ് എന്നില്‍ ജ്വലിക്കുന്നു
നീ എന്റെ സ്വര്‍ഗ്ഗം
നീ എന്റെ സ്നേഹം
നീ എന്റെ ലോകം പ്രിയനേ