വിടരാന്‍ കൊതിച്ചോരാ പൂമോട്ടിനെ
വിരലാല്‍ കശക്കി ഞെരിച്ചുവല്ലോ
ആണ്ടു തികഞ്ഞില്ലവര്‍ക്കിത് വേണ്ടാ
ആസ്വദിക്കാന്‍ ബാക്കി ഇനിയുമുണ്ട്
സ്വന്തം ചോരയില്‍ നിന്നും കുരുത്തതാണെങ്കിലും
വേണ്ടാതെ വന്നവന്‍ ഭാരമത്രേ
ഇപ്പോഴീ കുഞ്ഞെങ്ങാന്‍ വന്നു പോയാല്‍
പിന്നെ സ്വാതന്ത്ര്യമെല്ലാം തകരുകില്ലേ
ആരുനോക്കും, ആരുവളര്‍ത്തും
അമ്മയ്ക്കും അച്ഛനും ജോലിയില്ലേ
അല്ലേലും ഇപ്പോഴേ അമ്മയാകാ ന്‍ വയ്യ
സൗന്ദര്യമെല്ലാം നശിക്കുകില്ലേ
അയ്യേ എനിക്കിത് വേണ്ടെന്നു ചൊല്ലിയാ
മാതാപിതാക്കള്‍(?) തീര്‍പ്പുചൊല്ലി
ഇന്നുതന്നെപോയി കാണാം ആ ഡോക്ടറെ
അവര്‍ ഈസി യായ് ''കൈകാര്യം'' ചെയ്തിടും പോല്‍
ഉള്ളില്‍ കുരുത്തൊരാ ജീവനെ കൊല്ലുവാന്‍
കുറ്റബോധം ലേശം തോന്നാതെ തന്നെയാ
അമ്മ(?)യും സമ്മതം മൂളിനിന്നു
ഭൂലോകം കാണാന്‍ കൊതിച്ചൊരാ പൈതലേ
മുളയിലെ തന്നെ നുള്ളിയല്ലോ
ഒരുകഷണം മാംസവും ചോരയുമായവന്‍ ഗര്‍ഭപാത്രത്തില്‍നിന്നൊഴുകിപ്പോയി
ആ കുഞ്ഞു പൈതലിന്‍ രക്തസാക്ഷിത്വം കൊണ്ട്
അച്ഛനും അമ്മയും(?) സ്വതന്ത്രരായി ??????????