എന്റെ തുളസീവനം
എന്റെ ജീവിത വഴിയില്‍ ഞാന്‍ കാണുന്ന കാഴ്ചകളും നേരുകളും മനോവിചാരങ്ങളും എന്റേതായ ശൈലിയില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു . വായനക്കാരുടെ ആശീര്‍വാദം അതാണെന്റെ സമ്പാദ്യം .....സ്നേഹത്തോടെ ആശ
2/21/2020
ചോരചാറിച്ച
6/01/2019
ഒരു പാട്ട്
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എൻ ഭാവനാ ലോകത്തിൽ
പൂന്തിങ്കളായി പ്രഭചൊരിയാൻ
രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ പാടിടട്ടെ.
5/22/2019
സീത
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി, നെഞ്ചിലൊരു കനലായി
പതിവ്രതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ പുത്രിതൻ ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ
അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു
ഒരുനാൾ വരും തന്റെ ഹൃദയേശ്വരൻ
തന്നെ വാരിപ്പുണർന്നവൻ കൊണ്ടുപോകും
വെറുതേ മോഹിച്ചു കാത്തിരുന്നു പിന്നെ
കണ്ണീർക്കടലിൽ തപസ്സിരുന്നു
അശ്വമേധത്തിനു പാതിമെയ് ആകുവാൻ
ആർത്തവൾ ചെന്നപ്പോൾ കണ്ടതയ്യോ
തന്റെ തൽപ്പത്തിൽ കാഞ്ചസീത..
കണ്ടവൾ ഞെട്ടിത്തരിച്ചു പോയി
വയ്യ...!! വേണ്ടമ്മേ ഇനിയും സഹിക്കുവാൻ
അഭയം തരൂ നിന്റെ മാറിലമ്മേ...!!
കഠിനദുഖത്താൽ നെഞ്ചുപിളർന്നവൾ
ഒരു വൃഥാ സ്വപ്നമായ് എങ്ങോ മറഞ്ഞു പോയ്
ധരണി മടിത്തട്ടിലേക്കാഴ്ന്നു പോയീ....
എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ ശ്രീരാമ നന്മകൾ
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ
10/24/2016
കടൽത്തീരത്ത്
മണലിൻ കൊലുസ്സുമായ്
ശാന്തമെങ്കിലും അലതല്ലും തിരനോക്കി
ഏകയായ് ഞാനന്നിരിക്കവേ
ഒരു കുളിർ കാറ്റ് തലോടി കടന്നുപോയ്
മനം കുളിർപ്പിച്ച ഭൂതകാലമോ ...
മനം കവരുന്ന കാഴ്ചയാണെങ്കിലും
ക്ഷണനേരം കൊണ്ടീ ഭംഗി മാഞ്ഞിടും
കറുക്കുമാകാശം ഒപ്പമീ ഭൂമിയും
എന്നെ കുളിർപ്പിച്ച ഭൂതകാലം പോൽ
നനമണലിൽ നനഞ്ഞു നനയാതെ
അന്ന് ചിരിച്ചു തിമർത്തെൻകാലിൽ
തിരയായ് കടൽ വന്നു പുണർന്നതും
പിന്നൊരു തിര ഞങ്ങളെ ആകെ നനച്ചു
തലതല്ലി ചിരിച്ചതും
സ്വയം മറന്നറിയാതെ നിന്നെ കെട്ടിപ്പുണർന്നു
നാണം ചുവന്നതും
കടൽ മറന്നില്ല എന്നെ എന്നപോൽ
ഇന്നും അടുത്തുവന്നെൻകാലിൽ പുണരുന്നു
ഒരു ചെറുതിര നനക്കാൻ ഒരുങ്ങുന്നു
ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായ് .......
3/22/2016
ചുംബനത്തിൻ അർത്ഥാന്തരങ്ങൾ
മൂർദ്ധാവിൽ വാത്സല്യം,കവിളിലത് സൗഹാർദ്ദം
കൈത്തണ്ടയിൽ നൽകുമ്പോൾ സ്നേഹാര്ദ്രമായ്
ചുംബനം ജീവസ്പുരണമായി.....
ഹൃദയത്തിലൂറിയ സ്നേഹാമൃതത്തിനെ
കാച്ചിക്കുറുക്കി ചെഞ്ചുണ്ടിലിറ്റിച്ചു
പൈതലിൻ കവിളിലത് സ്നേഹമുദ്ര.
കണ്ണീരിന്നുപ്പ് കലർന്നുള്ള ചുംബനം
പേമാരിപോലെ തുരുതുരെ പെയ്തപ്പോൾ
പരിസരം പോലും കരഞ്ഞുപോയി
അന്ത്യചുംബനം ആത്മാവിൻ ചുംബനം.
3/15/2016
അന്നൊരു മഴയത്ത്
ഈ റോഡുകളെ കൂട്ടിമുട്ടിക്കാൻ പതിബന്ധമായി കുറെ വയലുകളും കുറച്ചു പുരിടങ്ങളും ഉണ്ടായിരുന്നു . ഇതിനു നടുവിലൂടെ റോഡു ഉണ്ടാക്കുക എന്ന ശ്രമകരമായ ദൌത്യം നാട്ടിൽ അത്യാവശ്യം ജനസമ്മതിയുള്ള അച്ഛൻ ഏറ്റെടുത്തു. വിചാരിച്ചതിലും എളുപ്പത്തിൽ ദൌത്യം അച്ഛൻ ഏതാണ്ട് പൂർത്തിയാക്കി .റോഡു പണിയും നാട്ടുകാരുട ശ്രമദാനമായി നടന്നുകൊണ്ടിരിക്കുന്നു.
അന്ന് സന്ധ്യ മുതലേ നല്ല മഴയുണ്ടായിരുന്നു . ഞങ്ങൾ പഠിത്തമൊക്കെ കഴിഞ്ഞ് രാത്രി അച്ഛനെയും പ്രതീക്ഷിച്ചിരിക്കയാണ് . ഞാൻ അന്ന് എഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛന്റെ സ്കൂട്ടറിന്റെ ലൈറ്റ് കണ്ടു ഇപ്പോൾ അച്ഛൻ എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ... എത്താനുള്ള സമയം ആയിട്ടും അച്ഛൻ എത്തുന്നില്ല . ഞങ്ങൾ അല്പം അസ്വസ്ഥരായി . മഴ ശക്തിയായി പെയ്യുന്നുണ്ട്. ഞങ്ങൾ കണ്ട സ്കൂട്ടർ മറ്റാരുടെയും ആകാൻ വഴി ഇല്ല കാരണം ആകെ രണ്ടോ മൂന്നോ സ്കൂട്ടറുകളെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ.
എന്നും പറഞ്ഞു ഒരു ജേതാവിനെപ്പോലെ മംമാട്ടിയും തോളിൽ വച്ച് എന്നെയും പിടിച്ചു തിരിച്ചു നടന്നു ....