4/26/2012

അവള്‍ വാടിയ മുല്ലപ്പൂവ്‌

                              
പുറത്തു നല്ല മഴയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് . ഓടിന്റെ പുറത്ത് വീഴുന്ന വെള്ളതുള്ളികളുടെ താളം. എന്നോ മറന്ന ആ ശബ്ദം ഇത് സത്യം തന്നെയാണോ. സത്യം  തന്നെ എന്ന് അടുത്ത് തന്നോട് ഒരു കൊഴുന്നു പോലെ ഒട്ടിച്ചേര്‍ന്നുകിട ക്കുന്ന സുഹ്ര ഓര്‍മ്മിപ്പിച്ചു. പാവം ഒന്നും അറിയാതെ ഉറങ്ങുന്നു ... എത്രയോ ഉറങ്ങാത്ത രാത്രികളുടെ അവസാനം അല്ലെ ഉറങ്ങട്ടെ. പക്ഷെ പുറത്ത് പെയ്യുന്ന മഴയുടെ താളം എന്നെ വല്ലാതെ കൊതിപ്പിച്ചു ആ മഴ ഒന്ന് കാണാന്‍. ഞാന്‍ എന്റെ നെഞ്ചില്‍ വച്ചിരുന്ന സുഹ്രയുടെ താഴമ്പൂ കൈകള്‍ പതുക്കെ എടുത്തു മാറ്റി എഴുന്നേറ്റു. ജനല് തുറന്നു . മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ വന്നത് പ്രകൃതിയും ആഘോഷിക്കുന്നത് പോലെ എനിക്ക് തോന്നി. നീണ്ട രണ്ടു വര്‍ഷത്തെ പ്രവാസം. തണുത്ത കാറ്റു മുഖത്ത് തലോടി മഴത്തുള്ളികള്‍ കാറ്റില്‍ ചിതറി മുഖത്ത് ഉരസി. ഹ..  എന്ത് സുഖം. ജനലുകള്‍ അടക്കാതെ കര്‍ട്ടന്‍ ഒന്നുകൂടി നേരെ പിടിച്ചിട്ടു കിടക്കയില്‍ വന്നു സുഹ്രയെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു കിടന്നു അവള്‍ അപ്പോഴും നല്ല ഉറക്കത്തില്‍ തന്നെ. അങ്ങിനെ കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല .

''ഇക്ക ഇക്കാ'' എന്നാ നനുത്ത ശബ്ദമാണ് ഉണര്‍ത്തിയത്. നോക്കുമ്പോള്‍ കുളിച്ചു തലയില്‍ നനഞ്ഞ തോര്‍ത്തുകൊണ്ട് കെട്ടി ഒരു മാലാഖയെപ്പോലെ   കൈയില്‍ ഒരു കപ്പു ചായയുമായി നില്‍ക്കുന്ന സുഹറയെയാണ് കണ്ടത്.''ഇതെന്തൊരു ഉറക്കമാ.ദാ താഴെ എല്ലാപേരും കാത്തിരിക്കുന്നു ഒരുമിച്ചു പ്രാതല്‍ കഴിക്കാന്‍ വേഗം കുളിച്ചു വരൂ '' അവള്‍ സോപ്പും തോര്‍ത്ത് തന്നിട്ട് പൊയ്. ഞാന്‍ കുളികഴിഞ്ഞു തഴെ ചെന്നപ്പോള്‍ സമൃദ്ധമായ തീന്മേശക്ക് ചുറ്റും എന്നെയും കാത്തു ഇരിക്കുന്നു ഉപ്പയും അളിയന്മാരും ഒക്കെ . എന്റെ വരവ് പ്രമാണിച്ച് എത്തിയതാണ് എല്ലാപേരും. നല്ല വെള്ളയ പ്പവും കോഴിക്കറിയും പഴവും ഒക്കെ നിരത്തിയിട്ടുണ്ട് മേശയില്‍. അവരോടൊപ്പം സന്തോഷത്തോടെ തമാശകള്‍ പറഞ്ഞുള്ള പ്രാതല്‍ എന്ത് രസം സന്തോഷം. പക്ഷെ വെറും രണ്ടു മാസത്തെ പരോള്‍ കിട്ടിയ തടവ്‌ പുള്ളി മാത്രമാണ് തന്‍ എന്നാ തിരിച്ചറിവ് അല്പം  ദുഃഖം തോന്നി ... വീണ്ടും ഈ സ്നേഹങ്ങള്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടേ ആ ചുട്ടുപൊള്ളുന്ന കനലിലേക്ക് അകവും പുറവും കരിയാന്‍. പക്ഷെ പോയെ പറ്റൂ ...ക്ഷണികം എങ്കിലും ഈ സന്തോഷം ഇപ്പോള്‍ ആസ്വദിക്കാം നാളെ നാളെയല്ലേ... വിശാലമയിതന്നെ കപ്പികുടികഴിഞ്ഞു മുറ്റത്തേക്കിറങ്ങി...

     ഇന്നെലെ രാത്രി തകര്‍ത്തു പെയ്ത മഴയുടെ അവശിഷ്ടമെന്നോണം മരങ്ങളില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളികള്‍. കാറ്റില്‍ ആ തുള്ളികള്‍ വേണ്ടും ഒരു ചെറു മഴപോലെ താഴേക്ക്‌ വീഴുന്നു.  പെട്ടന്നു ഗേറ്റില്‍ ഒരു മണിയടി നോക്കിയപ്പോള്‍ പത്രക്കാരന്‍ നാരയണേട്ടന്‍.... ''അഹ എപ്പോ എത്തി 
രണ്ടു മൂന്നു മാസം ഇവിടെ കാണില്ലേ '' സൈക്കിളില്‍ ഇരുന്നു തന്നെ ചോദിച്ചു ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ പേപ്പര്‍ ഗേറ്റിലൂടെ അകത്തേക്കിട്ടു പൊയ് . ഞാന്‍ പത്രം എടുത്തു വീട്ടിലേക്കു കയറി. ഉപ്പ ചാരുകസേരയില്‍ കിടക്കുന്നു ഞാന്‍ പപ്പേര്‍ ഉപ്പാക്ക് നീട്ടി അപ്പോഴേക്കും ഒരു കിലുക്കാം പെട്ടി കണക്കെ പൊട്ടിച്ചിരിച്ചു മിന്നൂട്ടി ഓടിവന്നു. അവളുടെ കൈയില്‍ ഞാന്‍ കൊണ്ട് കൊടുത്ത ബാര്‍ബി പാവ ഇരിക്കുന്നു ഒരു കുഞ്ഞിനെ ഒക്കത്തെടുക്കുന്ന പോലെ എടുത്താണ് വരവ്.. ആ വരവുകണ്ട് എല്ലാപേരും ചിരിച്ചു പോയി .
''ഞാന്‍ ഒന്ന് പീടിക വരെ പൊയട്ടു വരാം''എന്ന് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു ഞാന്‍ ഗേറ്റുകടന്നു റോഡിലേക്കിറങ്ങി. വിജനമായിക്കിടക്കുന്ന റോഡു ഞാന്‍ പോകുമ്പോള്‍ ടാര്‍ ചെയ്തിട്ടില്ലായിരുന്നു. കാല്‍നടക്കാര്‍ വളരെ കുറവ് ഇടയ്ക്കു പാഞ്ഞുപോകുന്ന കാറുകള്‍ പിന്നെ അപ്പൂര്‍വമായി ചില സൈക്കിള്‍ യാത്രക്കാരും. ഞാന്‍ മുന്നോട്ടു നടക്കവേ പെട്ടെന്ന് പുറകില്‍ നിന്നും ഒരു കുഞ്ഞിന്റെ ഉറച്ചുള്ള കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി . കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ... ഒന്നുകൂടി സൂക്ഷിച്ചു നോക്കി ... അതെ അവള്‍ തന്നെ ......മെല്ലിച്ചുണങ്ങിയ ആ സ്ത്രീ രൂപം ഒരുപാടു നാള്‍ എന്റെ ഉറക്കം കെടുത്തിയ എന്റെ സ്വപ്ന സുന്ദരിയുടെത് എന്ന് വിശ്വസിക്കാന്‍ കുറെ സമയം എടുത്തു .

ഒക്കത്ത് നിലവിളിചിരിക്കുന്ന ഒരു കുഞ്ഞു ,കരഞ്ഞു കൊണ്ട് തന്നെ വരുന്ന വേറൊന്നിനെ കൈയില്‍ പിടിചിട്ടുമുണ്ട്. അവളും തീരെ ക്ഷീണിതയാണ്. തീരെ പ്രതീക്ഷിക്കാതെ എന്നെ കണ്ടതിന്റെ ഞെട്ടലില്‍ അവള്‍ ഒന്ന് സ്തംഭിച്ചു. പിന്നെ ആ കണ്ണുകള്‍ സജലങ്ങള്‍ ആയി. എല്ലാം ഞാന്‍അറിയുന്നുണ്ടായിരുന്നു. 

സൈനബ ഞാന്‍ പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ താലോലിച്ച എന്റെ സ്വപ്നം. ഞങ്ങള്‍ ഒരുമിച്ചു എത്രമാത്രം സ്വപനങ്ങള്‍ കണ്ടു...എന്റെ ഓരോദിവസം പുലരുന്നതും അവളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്ന ആ നല്ല നാളുകള്‍. വളരേണ്ടി ഇരുന്നില്ല .. എന്തെല്ലാം കോലാഹലങ്ങള്‍ആയിരുന്നു 
എന്നെ കാണാതെ ഉറക്കം വരില്ലാന്ന് പറഞ്ഞവള്‍... എന്റെ മുഖം ഒന്ന് വാടിയാല്‍ പോട്ടിക്കരയുന്നവള്‍..അന്ന് എല്ലാപേരുടെയും മുന്നില്‍ വച്ച് ...
എന്നോട് ഒപ്പം ഇറങ്ങി വരാം എന്ന് പറഞ്ഞ അവള്‍ അവസാനം കാലുമാറി എന്നെ അപമാനിച്ചു. കൊന്നു പുഴയില്‍ തള്ളിയാലും എനിക്ക് കെട്ടിച്ചു തരില്ലന്നും പറഞ്ഞു കലിതുള്ളി നിന്ന അവളുടെ ഉപ്പയുടെ ചോരക്കണ്ണുകള്‍ ഇന്നും നല്ലതുപോലെ ഓര്‍ക്കുന്നു . അവരെ കുറ്റം പറയാന്‍ പറ്റില്ല കാരണം അന്ന് എനിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ലലോ. അവരാണേല്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാര്‍. അങ്ങിനെ അവള്‍ ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ ഭാര്യയായി മുന്നിലൂടെ നടന്നുപോകുന്നത്‌ നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പക്ഷെ അവളുടെ ഇന്നത്തെ അവസ്ഥ ആരെയും വേദനിപ്പികുന്നത. ഇരുപത്തി നാല് മണിക്കൂറും വെള്ളമടിച്ചു... പാവം അവള്‍ അതിനു ശേഷം സുഖം എന്തെ ന്നു അറിഞ്ഞിട്ടുണ്ടാവില്ല. ആ കോലം കണ്ടാല്‍ അറിയാം. സുന്ദരമായിരുന്ന ആ കണ്ണുകള്‍ കരുവാളിച്ചു... വയ്യ ഇതൊന്നും കാണാന്‍ വയ്യ .. വേച്ചുവേച്ചു കുഞ്ഞുമായി അവള്‍ അടുത്തെത്തി. എന്നെ കണ്ടതും ഒന്ന് നോക്കി മുഖത്തേക്ക് പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോയി. 
പക്ഷെ അവളുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു ......അവളുടെ  ഹൃദയത്തിന്റെ വിങ്ങല്‍ എനിക്ക് കാണാമായിരുന്നു .....
 
 
 
 
 
...
 
 
 

6 അഭിപ്രായങ്ങൾ:

പുനർജനി പറഞ്ഞു...

വളരെ മനോഹരമായിരിക്കുന്നു ...എന്‍റെ അനുഭവത്തെ ചെറുകഥയാക്കിയ പ്രിയ ചേച്ചിക്ക് ഭാവുകങ്ങള്‍

grkaviyoor പറഞ്ഞു...

പ്രണയത്തിന്റെ പരിഭവത്തിന്റെ അനിഷ്ടങ്ങളുടെ ആകെ തുകയാര്‍ന്ന വേദന നിറഞ്ഞ എഴുത്ത് കൊള്ളാം

kanakkoor പറഞ്ഞു...

ഹൃദയത്തിന്റെ വിങ്ങല്‍ വായനക്കാരും കാണുന്നു. നന്നായി.

Jefu Jailaf പറഞ്ഞു...

വേദനിപ്പിക്കുന്ന വരികള്‍..

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഈ വാടിയ മുല്ലപ്പൂവിനു അല്പം സ്നേഹത്തിന്റെ പനനീര്‍ തളിക്കാന്‍ ഇപ്പോഴും അയാളുടെ മനസ്സു വെന്‍പുന്നുണ്ടു...ഇനിയും ഉറക്കമില്ലാത്തരാവുകളാകാം...ഒരുപാടു സ്നേഹിച്ചവരുടെ ജീവിതം വാടിപോകുന്നതു കാണുമ്പോള്‍ മനസ്സു തന്നെ മരവിച്ചു പോകും!!!അവളുടെ ഹൃദയത്തിന്റെ തേങ്ങലുംവിങ്ങലും കണ്ടും കേട്ടും ഇപ്പോള്‍ ജീവിതത്തിനു പരിമളം ന്‍ല്‍കുന്ന സുഹ്രായെ ഒരു വാടിയ മുല്ലപ്പൂവാക്കരുതെ...കരിഞ്ഞു പോകും!!!

ആശംസകള്‍....ആശാ.