4/21/2012

ഏകാന്തത

          
നാലുചുവരില്‍ തളച്ചിട്ട മോഹങ്ങള്‍ 
ഏകാന്ത വേളയില്‍ എത്തിനോക്കി 
മേനിയില്‍ നിന്നും സ്വതന്ത്രയാക്കി
മനം ഒരു മോഹപക്ഷിപോല്‍ 
പറന്നുയര്‍ന്നു  അവള്‍ 
മാനം മുട്ടെ പറന്നുയര്‍ന്നു

മരുഭൂവില്‍ നിന്നും മരുപ്പച്ച തേടി 
കാടിന്റെ പച്ചപ്പ്‌ സ്വപ്നംകണ്ട് 
അരുവിതന്‍ കുളിരില്‍ കുളിച്ചു തോര്‍ത്തി 
ചിലക്കും കിളികള്‍ക്ക് കിന്നാരമോതി 
കാറ്റിനോടോപ്പാം മത്സരിച്ചു പിന്നെ 
കൊച്ചു കുറുമ്പന്‍മാര്‍ തുള്ളിക്കളിക്കുന്ന
ചേറില്‍ ചവിട്ടി തുടിച്ചു തുള്ളി ......

എന്നോ മറന്ന ഇന്നെലെയില്‍ 
ഊളിയിട്ടോര്‍മ്മകള്‍ എത്തിനോക്കി 
പൊന്നിന്‍ കൊലുസ്സിട്ടു പൊട്ടിച്ചിരിച്ചു 
ഒരു പവാടക്കരിയായി ബാല്യമെത്തി 
അവള്‍ മണ്ണപ്പംചുട്ടും ക്സൃതികളിച്ചും 
ഓര്‍മ്മയ്ക്ക്‌ കിന്നരി ഏറെനല്കി 


മോഹങ്ങളും മോഹഭംങ്ങങ്ങളും ചേര്‍ന്ന 
കൌമാരം നാണിച്ചു കൂടെ എത്തി 
പ്രണയ മണി കിലുങ്ങി കണ്മഷി കലങ്ങി 
നേര്‍ത്തൊരു നൊമ്പരം ബാക്കിനല്കി 
ഒരു നെടുവീര്‍പ്പില്‍ എല്ലാം പറഞ്ഞു 
ഒരു കൊടും ചൂടായ് ചുട്ടുപൊള്ളി 

ചിറകു  കുഴഞ്ഞു കിതച്ചു  തളര്‍ന്നു 
പുറന്തോട് തേടി തിരികെ എത്തി 
ചിത്രശലഭത്തിന്‍ മോഹങ്ങള്‍ പേറി  
ഒരു പ്യൂപ്പയായി തപസ്സിരുന്നു .....






 




 




 





  

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കൂട്ടിലടക്കപ്പെട്ട കുയിലിന്റെ രനസ്സിന്റെ വിങ്ങല്‍...ആ മനസ്സു ഒരുനിമിഷം കൊണ്ടു ഓര്‍മ്മയില്‍ കൊരുത്തതു തന്റെ ബല്യകാലവും കൌമാരത്തില്‍ കിലുങ്ങിയ പ്രണയമണിയുടെ മുഴക്കവും.ചിത്രശലഭം പോലെ പാറിപ്പറന്നു നടന്ന ആ പാവാടക്കാരി,,,അവളായി മാറിയില്ലേ അല്പ നേരമെങ്കിലും!!!

ആശംസകള്‍...

kochumol(കുങ്കുമം) പറഞ്ഞു...

നാലുചുവരില്‍ തളച്ചിട്ട മോഹങ്ങള്‍
ഏകാന്ത വേളയില്‍ എത്തിനോക്കി
മേനിയില്‍ നിന്നും സ്വതന്ത്രയാക്കി
മനം ഒരു മോഹപക്ഷിപോല്‍
പറന്നുയര്‍ന്നു അവള്‍
മാനം മുട്ടെ പറന്നുയര്‍ന്നു.....
"ഏകാന്തത" കൊള്ളാം....!!