6/04/2013

മനോരാജ്യം

 

മാനസമുരളിയില്‍ കേട്ടുഞാന്‍ കണ്ണാ നിന്‍റെ
മധുവൂറും സ്നേഹത്തിന്‍ പ്രണയഗീതം
ആ ഗാന ലഹരിയില്‍ ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ്
കണ്ണന്‍റെ പ്രിയസഖി രാധികയായ്

എന്മനോവൃന്ദാവനത്തിലെങ്ങും ....
പരിജാതങ്ങള്‍ പൂത്തുലഞ്ഞു ...
മയിലുകള്‍ പീലി വിടര്‍ത്തീ ...
നിന്‍സ്വരമെന്നിലലിഞ്ഞു ...ഞാനൊരു
മായലോകത്തിലായി .....

പാരിജാതത്തണലില്‍ ഞാനിരുന്നു
എന്മടിയില്‍ നീ മയങ്ങുംപോലെ
അറിഞ്ഞിട്ടുമറിയാതെ എന്മുകുരത്തില്‍നിന്‍
അധരങ്ങള്‍ ചിത്രം വരച്ചപോലെ

വിരഹാര്‍ദ്രയാകുമ്പോള്‍ ചാരത്തണയുന്നു
കണ്ണുകള്‍ പൊത്തിച്ചിരിക്കുന്നു
ഓര്‍ക്കുംപോഴോക്കെയും ഓടിയണയുന്ന നീ
ഹൃദയത്തിന്‍ താളമായ് മാറുന്നു

5 അഭിപ്രായങ്ങൾ:

Shaleer Ali പറഞ്ഞു...

ലളിത ഗാനം പോലെ ലളിതം.. ആര്‍ദ്രം... ആശംസകള്‍...

ajith പറഞ്ഞു...

കണ്ണന്‍ നിത്യപ്രചോദനം

നല്ല ഗാനം

Unknown പറഞ്ഞു...

കൃഷ്ണന്‍ എല്ലാ സാഹിത്യകാരന്മാര്‍ക്കും ഒരു പ്രചോദനമാണ്. കാമുകനായും, സുഹൃത്തായും, സഹോദരനായും ഒക്കെ

http://seasonofdark.blogspot.in/

Unknown പറഞ്ഞു...

പാരിജാതത്തണലില്‍ ഞാനിരുന്നു
എന്മടിയില്‍ നീ മയങ്ങുംപോലെ
അറിഞ്ഞിട്ടുമറിയാതെ എന്മുകുരത്തില്‍നിന്‍
അധരങ്ങള്‍ ചിത്രം വരച്ചപോലെ.... മധുരമൂറുന്ന വരികള്‍ കൊള്ളാം.

grkaviyoor പറഞ്ഞു...

പ്രണയം നിറനിലാവ് പരത്തി ആർദ്രമാക്കുന്നു മനസ്സിനെ
നല്ല വരികൾ ആശയുണ്ടാക്കുന്നു ആശതൻ കവിതയിലെ
മനസ്സായി മാറുവാൻ ,എഴുത്ത് തുടരുക ഒപ്പം പ്രണയവും