സ്വപ്നങ്ങള്‍ വിരിയിച്ച ചെമ്പനീര്പൂ
നിനക്കായ് ഞാനിന്നു കാത്തുവയ്ക്കാം
എന്റെ സ്നേഹത്തിനെ നീര്‍പ്പളുങ്കാക്കിഞാന്‍
ആ കുസുമത്തെ അലങ്കരിക്കാം
പോരുമോ വര്‍ണ്ണ ശലഭമേ നീ
ഈ പൂമകളെ ധന്യയാക്കാന്‍
പൂമഴപോലെ പെയ്തിറങ്ങാം നിന്നില്‍
ഒരു കുളിരായ് ഞാന്‍ സ്വയമലിയാം
നിന് കരലാളനയാല്‍ നീ എന്നിലെ
മോഹന രാഗത്തെ തൊട്ടുണര്ത്തു
അനന്ത ശബ്ദ കൊലാഹലത്തിലും
നിന് ഹൃദയത്തുടിപ്പ് തിരിച്ചറിവൂ
അറിയുന്നു എന്നെ നീ എങ്കിലും വന്നില്ല
എന്റെ ഈ പൂവിനെ സ്വീകരിക്കാന്‍
2 അഭിപ്രായങ്ങൾ:
മനോഹരഗാനം
വിരഹത്തിന്റെ മേമ്പൊടികള്‍ ചാര്‍ത്തിയ പ്രണയത്തിന്റെ പളുങ്കുപാത്രം മനോഹരമായി.
ഭാവുകാശംസകള്‍...
സസ്നേഹം
ധ്വനി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ