4/04/2012

പ്രണയം

                                           
ഏഴു നിറങ്ങളും ചാലിച്ചെഴുതിയ 
മഴവില്ല് പോലെ എന്‍ പ്രണയം 
കാണാന്‍ കൊതിച്ചു ഞാന്‍ ഓടിയണഞ്ഞപ്പോള്‍ 
മാരിവില്ലെങ്ങോ മറഞ്ഞു പോയി 


പിച്ച നടക്കുന്ന കാലം മുതല്‍ക്കു നാം 
ഒന്നിച്ചു തന്നെ നടന്നതല്ലേ 
എന്നിട്ടുമെന്തേ പറഞ്ഞില്ല നീ 
എന്നോട് പ്രണയ മാണെന്നന്ന്റിഞ്ഞീല സത്യം 

അന്നാ പുളിമര ചോട്ടിലിരുന്നമ്മള്‍
മണ്ണപ്പം ചുട്ടു  കളിച്ചനേരം 
ഞാനമ്മയായ് നിന്നെ ഊട്ടുംനേരം 
നിന്നില്‍ നിറഞ്ഞൊരു സ്നേഹത്തിനു 
പ്രണയം എന്നര്‍ത്ഥം നീ കണ്ടിരുന്നോ ?

നീ നട്ട ചെമ്പനീര്‍ ആദ്യമായ് പൂത്തപൂ 
എന്റെ മുടിയില്‍ തിരുകുംപോഴും 
നിന്‍കണ്ണില്‍ കണ്ട തിളക്കത്തിന് 
പ്രണയം എന്നര്‍ത്ഥം നിറഞ്ഞു നിന്നോ ?

അന്നൊര ചാറ്റല്‍ മഴയത്ത് നമ്മള്‍ 
ഒരു കുടക്കീഴില്‍ നടന്നപോഴും 
നിന്നില്‍ നിറഞ്ഞൊരാ സ്നേഹത്തില്‍ നീ 
പ്രണയം നിറച്ചതറിഞ്ഞീല കഷ്ടം!!

ആദ്യമായ് ദാവണി ചുറ്റി ഞാന്‍ 
വന്നപ്പോള്‍ നിന്‍ മുഖം 
പൂവായ് വടര്‍ന്നിരുന്നു  അതിനും 
ഒരു പ്രണയം എന്നര്‍ത്ഥം ഞാന്‍ കണ്ടില്ലല്ലോ 
 
ഇന്ന് നീ എന്തിനു പറയുന്നു സഖീ 
നേരം വൈകി പോയതില്ലേ 
ഇനി നീ മറക്കുക ഞാനും മറക്കട്ടെ 
എല്ലാം നീയും അറിഞ്ഞതല്ലേ 

ഏഴു നിറങ്ങളും ചാലിച്ചെഴുതിയ 
മഴവില്ല് പോലെ എന്‍ പ്രണയം 
മഴവില്ല് വന്നെന്നറിഞ്ഞു ഞാന്‍ ചെന്നപ്പോള്‍ 
മഴമേഘം മാത്രം ബാക്കിയായി 
 

 
   
 


  


  

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പറയാന്‍ മറന്ന പരിഭവങ്ങള്‍!!!

Unknown പറഞ്ഞു...

പറയാന്‍ മറന്നത്..
പാതിയില്‍ വിടര്‍ന്നത്,
എന്നിട്ടും-
ഒരു പുഷ്പമായുണരാന്‍..
എന്നും കൊതിക്കുന്ന
പ്രണയം സുന്ദരമാണ്..

Unknown പറഞ്ഞു...

ഏഴു നിറങ്ങളും ചാലിച്ചെഴുതിയ
മഴവില്ല് പോലെ എന്‍ പ്രണയം
കാണാന്‍ കൊതിച്ചു ഞാന്‍ ഓടിയണഞ്ഞപ്പോള്‍
മാരിവില്ലെങ്ങോ മറഞ്ഞു പോയി
FIRST 4 LINES &
ഏഴു നിറങ്ങളും ചാലിച്ചെഴുതിയ
മഴവില്ല് പോലെ എന്‍ പ്രണയം
മഴവില്ല് വന്നെന്നറിഞ്ഞു ഞാന്‍ ചെന്നപ്പോള്‍
മഴമേഘം മാത്രം ബാക്കിയായി
LAST 4 LINES ARE TOO GOOD
മൊത്തത്തില്‍ പ്രണയ നഷ്ടത്തിന്റെ നൊമ്പരം പ്രകടമാകുന്ന കവിത. ചില പാകപ്പിഴകളുണ്ട്, എങ്കിലും ഏറെയിഷ്ടപ്പെട്ടു