5/01/2012

രക്തസാക്ഷിയുടെ അമ്മ

ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല!!!!!

വീട്ടില്‍ രാവിലെ എത്തി
ചുവന്ന വേഷത്തില്‍ സഖാക്കള്‍
അവര്‍ അഭിവാദ്യം ചെയ്തു
ഓര്‍മ്മപ്പെടുത്തി , ആവേശംകൊണ്ടു
രണ്ടുതുള്ളി കണ്ണുനീര്‍ സമര്‍പ്പിക്കയും ചെയ്തു ...
കവലയില്‍ രക്തസാക്ഷി മണ്ഡപത്തില്‍
മാലയും വച്ച് യോഗവും കൂടി .
ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല .......

അകാല നരയും ജരയുംബാധിച്ചു
എല്ലാം കണ്ടു കണ്ണീരൊഴുക്കി
ഒരു ഗദ്ഗതം തൊണ്ടയിലുടക്കി
ഒന്നും  മിണ്ടുവാനാകാതെ
തളത്തില്‍ തളര്‍ന്നിരുന്നു .....
ഇവള്‍ സഖാവോ സഖാവിന്‍ അമ്മയോ
അതോ ജീവിക്കും രക്തസാക്ഷിയോ ??

കുഞ്ഞായ നിന്നെ കൈയിലെല്‍പ്പിച്
മുന്‍പേ നടന്നു അച്ഛന്‍ -  എന്നിട്ടും
കൃഷ്ണമണിയായി കാത്തു
മുണ്ടുമുറുക്കി വളര്‍ത്തി
മുന്‍പനായ് തന്നെ പഠിച്ചു അവന്‍
എന്തിനും മുന്‍പില്‍ നടന്നു
എവിടെയും കേമനായ് നിന്നു
നെഞ്ച് വിരിച്ചവന്‍ നിന്നു
അവന്‍ ജീവനും ചോരയും നല്‍കി
ധീരനായ്‌ തന്നെ മടങ്ങി

അഭിമാന ഏറെയുണ്ടെങ്കിലും മോനെ
ഈ അമ്മക്ക് നീമാത്രമല്ലേ
എന്ത് പറഞ്ഞു സഹിക്കും ഞാന്‍
ഇനി എന്തിനായ് എന്റെ ഈ ജീവന്‍
എന്റെ കണ്ണുനീര്‍ കൊണ്ട് ഹനിക്കില്ല
ഞാന്‍ നിന്റെ ധീരത ഒരു മാത്രപോലും   
എങ്കിലും .......
ഈ അമ്മക്ക് കൂട്ടിനി ആര്????

ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല
കണ്ണിലെ ചോരയാല്‍
കോര്‍ത്തൊരു രക്തമാല !!!!!

3 അഭിപ്രായങ്ങൾ:

പൈമ പറഞ്ഞു...

രക്തസാക്ഷിയുടെ അമ്മയായത്തില്‍ അഭിമാനിക്കണ്ടേ ...ചേച്ചി ആ അമ്മ .മാതൃത്വതെക്കളും പ്രണയത്തെക്കാളും തീക്ഷ്ണമാണ് വില്പവം നല്ല പോസ്റ്റ്‌ ചേച്ചി ...

Jefu Jailaf പറഞ്ഞു...

അഭിമാന നിമിഷത്തിലും വിലപിക്കുന്ന മാതൃത്വം...രണ്ടിലുമുണ്ട് ശരി.. മനസ്സില്‍ തട്ടിയ പോസ്റ്റ്‌.

kazhchakkaran പറഞ്ഞു...

അവന്റെ രക്തസാക്ഷിത്വം ഇരുളറകളിൽ വെളിച്ചം നിറയ്ക്കും, പ്രപഞ്ചത്തെ മാറ്റത്തിലേക്ക് നയിക്കും. സമൂഹത്തിനെ പോരാടാൻ പ്രാപ്തരാക്കും. അവന്റെ രക്തസാക്ഷിത്വത്തിലൂടെ അമ്മയ്ക്ക് താൻ ആറ്റുനോറ്റ് വളർത്തിയ മകനെ നഷ്ടമായെങ്കിലും ഒരായിരം ചെറുപ്പക്കാർ ആ അമ്മയുടെ അന്ത്യനാൾ വരെ കൂടെയുണ്ടാകും. അവന്റെ പ്രിയപ്പെട്ട സഖാക്കൾ...