ഞാനൊരു വീണയായ് നിന്നോട് ചേരുന്നു
നിന്റെ വിരലുകള്‍ കൊണ്ടെന്റെ വീണയില്‍
നല്ലൊരു ഗാനം നീ മീട്ടുകില്ലേ ....
ഒരു കൊച്ചു സ്വപ്നത്തിന് നീലവിഹായസ്സില്‍
വെള്ളരിപ്രാവുപോല്‍ പാറിക്കളിക്കാം
നമ്മുടെ മോഹമാം ഈ കൊച്ചരുവിയില്‍
ഒരു കളിയോടം പോല്‍ നീന്തിത്തുടിക്കാം..
ഈ സാഗരത്തിന്റെ തീരത്തിരുന്നൊരു
പ്രണയ ഗാനത്തിന്റെ ഈരടി പാടാം
ഈ പൂഴിമണ്ണില് തീര്‍ക്കാം നമുക്കൊരു
മണ്ണു കൊണ്ടുള്ളോരു കൊട്ടാരം
നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും കൊണ്ടാ
കൊട്ടരമുറ്റം അലങ്കരിക്കാം .......
പ്രാണനും മോഹവും ഒന്നിച്ചു ചെര്ത്തീ
ജീവിത തോണി തുഴഞ്ഞിടാം
നമുക്കൊന്നിച്ചീ തോണി തുഴഞ്ഞിടാം
തോഴാ ഒത്തു തുഴഞ്ഞു കരയിലെത്താം /...
2 അഭിപ്രായങ്ങൾ:
ലളിതഗാനം പോലെ വാക്കുകള്‍ പാടുന്നു ...നല്ല കവിത ചേച്ചി ..
മനോഹരമായ വരികളില്‍ തുളുമ്പി നില്ക്കുന്നു പ്രണയം...!!!വിരലുകള്‍ കൊണ്ടു തലോടിയാല്‍ ആ മാറിലേക്കു ഒരു രാഗമായി അലിഞ്ഞു ചേരാന്‍ മോഹിക്കുകയാണു...ഈ പ്രണയം പൂവണിയട്ടെ...!!!
ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ