മനസ്സിലിരംബുന്നായിരം കടലുകള്‍
ആര്‍ത്തലക്കും തിരമാലകള്‍
മനസ്സിന്നുള്ളിലെരിയുന്നു വേര്‍പാടിന്‍
ആയിരം വേദനകള്‍
കരിനാഗമായയെന്നെച്ചുറ്റിപ്പിണയുന്ന
മരണവേദന മരവിച്ച വേദന
കറുത്തിരുണ്ടോരാ കാപാല രൂപം
കാണുന്നു ഞാനിന്നു ചുറ്റും. !
ഇന്നെലെകണ്ട സ്നേഹ മുഖങ്ങളേ
ഇല്ല കാണില്ലിനി വീണ്ടുമോരിക്കലും
ഇല്ല കേള്‍ക്കില്ലയാ ശബ്ദ വീചികള്‍
കെട്ടി പ്പിടിച്ചൊരു മുത്തം തരില്ലിനി
മാഞ്ഞുപോയിയെന്നേക്കുമായി നീ
കാരിരുമ്പുപ്പോലും കറുത്ത ഭീകരന്‍
നിഴലായി കൂടെയുണ്ടെന്നറിവുഞാനും
അതിലെന്റെ മനസ്സില്‍ ഭീതിയുറയുന്നു
അറിയാതെയാ ഉറക്കത്തില്‍ ഞാനുമരുന്നു.
ശാന്തമായി കിടക്കുന്നയാഴിപോലെ
അലയോതുങ്ങി കിടക്കുന്നുവെന്‍ങ്കിലും
അലറിയാകാശം മുട്ടെയുയരാം പിന്നെ
കരയില്‍ തല തല്ലിച്ചിതറാം