എന്റെ ജീവിത വഴിയില്‍ ഞാന്‍ കാണുന്ന കാഴ്ചകളും നേരുകളും മനോവിചാരങ്ങളും എന്റേതായ ശൈലിയില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു . വായനക്കാരുടെ ആശീര്‍വാദം അതാണെന്റെ സമ്പാദ്യം .....സ്നേഹത്തോടെ ആശ
1/29/2015
1/18/2015
പൊയ്മുഖം
ഇന്നലെ പെയ്ത മഴയിൽ നിന്നും ഞാൻ
ഇത്തിരി കുളിര് കരുതിവച്ചു
ഒരു ചൂട് കാറ്റത് തട്ടിപ്പറിച്ചു
അകലേക്ക് എങ്ങോ പറന്നകന്നു
അന്നാ മഴയിൽ വെള്ളത്തോടൊപ്പം
എന്നിലെ പച്ചയും ഒലി ച്ചു പോയി
ഒരു കിളിപ്പാട്ട് കേട്ടു ദൂരെ
അത് എന്നിലെ മോഹങ്ങളായിരുന്നു
ചിറകടിച്ചാകിളി എങ്ങോ പറന്നപ്പോൾ
മോഹങ്ങളും കൂടെ പറന്നുപോയി
ഒരു സായന്തനത്തിൻ കുങ്കുമചാർത്തിൽ
തെല്ലിട ഒന്ന് ലയിച്ചു നില്ക്കെ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ
ഇരുൾ കൊണ്ടാ കുങ്കുമം മായ്ച്ചുവല്ലോ
ചിരിക്കാൻ ശ്രമിച്ചപ്പോൾ
ഞാനറിയുന്നു എനിക്കെന്നേ എന്മുഖം നഷ്ടമായി
കാലം വരച്ച കോലത്തിനൊപ്പം
ഞാൻ നല്ലൊരു മിഖംമൂടി വാങ്ങിവച്ചു
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ
എന്നിലെ ഞാൻ അലയുന്നു പിന്നെയും
ഇത്തിരി കുളിര് കരുതിവച്ചു
ഒരു ചൂട് കാറ്റത് തട്ടിപ്പറിച്ചു
അകലേക്ക് എങ്ങോ പറന്നകന്നു
എന്നിലെ പച്ചയും ഒലി ച്ചു പോയി
ഒരു കിളിപ്പാട്ട് കേട്ടു ദൂരെ
അത് എന്നിലെ മോഹങ്ങളായിരുന്നു
അത് എന്നിലെ മോഹങ്ങളായിരുന്നു
ചിറകടിച്ചാകിളി എങ്ങോ പറന്നപ്പോൾ
മോഹങ്ങളും കൂടെ പറന്നുപോയി
മോഹങ്ങളും കൂടെ പറന്നുപോയി
ഒരു സായന്തനത്തിൻ കുങ്കുമചാർത്തിൽ
തെല്ലിട ഒന്ന് ലയിച്ചു നില്ക്കെ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ
ഇരുൾ കൊണ്ടാ കുങ്കുമം മായ്ച്ചുവല്ലോ
ചിരിക്കാൻ ശ്രമിച്ചപ്പോൾ
ഞാനറിയുന്നു എനിക്കെന്നേ എന്മുഖം നഷ്ടമായി
കാലം വരച്ച കോലത്തിനൊപ്പം
ഞാൻ നല്ലൊരു മിഖംമൂടി വാങ്ങിവച്ചു
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ
എന്നിലെ ഞാൻ അലയുന്നു പിന്നെയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)