ധർമ്മന്ജൻമാരാം വല്ലഭർ അഞ്ചെണ്ണം
കൈയ്യുകൾ നെഞ്ചിൽക്കെട്ടി തലതാഴ്ത്തി നിൽക്കുന്നു
പൗര പ്രമുഖർ ,വിജ്ഞാനകുലപതി ,
ആദർശധീരർ , രാജാവ് , രക്ഷകർ
കൈയ്യുകൾ നെഞ്ചിൽക്കെട്ടി തലതാഴ്ത്തി നിൽക്കുന്നു
പൗര പ്രമുഖർ ,വിജ്ഞാനകുലപതി ,
ആദർശധീരർ , രാജാവ് , രക്ഷകർ
എല്ലാരും മൗനികൾ ...
അന്ധനാം നീതിപീഠം കാണുന്നകക്കണ്ണാൽ
അന്ധനാം നീതിപീഠം കാണുന്നകക്കണ്ണാൽ
അറിയുന്നു സകലതും അജ്ഞത നടിക്കുന്നു ..
രജസ്വലയായവൾ ഒറ്റവസ്ത്രവുമായി
രാജസദസ്സിൽ നിരാലംഭയായ് കേഴുന്നു
കാഴ്ചയുണ്ട് എന്നാലും കാണാതിരിക്കുവാൻ
നീതിതൻ തുലാസ്സുമായ് കണ്ണുകൾ മൂടിക്കെട്ടി
ഗാന്ധാരി ഇരിക്കുന്നു ....നിസ്സംഗയായ് ....
കൃഷ്ണ ഞാൻ നെഞ്ചുപൊട്ടി കേഴുന്നു രക്ഷക്കായി
കൃഷ്ണാ നീ മറന്നുവോ ഈ അബലയാം പാവത്തിനെ
അഴിച്ചിട്ട മുടിയുമായ് പ്രതികാര ദാഹത്തോടെ
ദഹിച്ചവൾ കഴിയുന്നു സംവത്സരങ്ങളായ്
ഭീമാ നീ കണ്ടില്ലയോ ഗർവ്വിനാൽ വിരാജിക്കും
ദുശ്ശാസനർ മദിക്കും നിരത്തുകൾ
പോകൂ ...നീ തകർക്കുക അവരുടെ നെഞ്ചുകൾ
ചോരയാൽ ചുവപ്പിച്ച കൈയ്യുമായ് വരില്ലയോ ....