ചോരചാറിച്ച
മുല്ലപ്പൂക്കൾ ചുവക്കുന്നതും
തെറ്റിപ്പൂക്കൾ വെളുക്കുന്നതും കണ്ട്
ഉടഞ്ഞുവീണ വിഗ്രഹങ്ങളിൽ ചവിട്ടി
അഴിഞ്ഞുവീണ പൊയ്‌മുഖങ്ങൾ
വലിച്ചുകീറി....
വ്രണിതപാദയായ് വിഷണ്ണയായ്
ഞാൻ മുന്നോട്ട്... !
കള്ളിച്ചെടിയുടെ തണ്ടിൽനിന്നൂറിയ
ഇറ്റു വെള്ളം തീർത്ഥമായ്..
തീർത്ഥമിറ്റുന്ന നേരത്തും മുള്ളിനാൽ
നുള്ളിനോവിച്ചുവെങ്കിലും....
ദാഹം തീർത്ത്... ഞാൻ മുന്നോട്ട്.....!
ദൂരെ വസന്തം പൂക്കുന്നതും അവിടെ,
ചുവന്ന തെറ്റിയും വെളുത്ത മുല്ലയും
പൂത്തുലയുന്നതും സ്വപ്നം കണ്ട് പഴുത്ത മണലിൽ ചോരചാറിച്ച്...!