9/22/2012

കരിച്ച മൊട്ട്


വിടരാന്‍ കൊതിച്ചോരാ പൂമോട്ടിനെ
വിരലാല്‍ കശക്കി ഞെരിച്ചുവല്ലോ
ആണ്ടു തികഞ്ഞില്ലവര്‍ക്കിത് വേണ്ടാ
ആസ്വദിക്കാന്‍ ബാക്കി ഇനിയുമുണ്ട്

സ്വന്തം ചോരയില്‍ നിന്നും കുരുത്തതാണെങ്കിലും
വേണ്ടാതെ വന്നവന്‍ ഭാരമത്രേ
ഇപ്പോഴീ  കുഞ്ഞെങ്ങാന്‍ വന്നു പോയാല്‍
പിന്നെ സ്വാതന്ത്ര്യമെല്ലാം തകരുകില്ലേ
ആരുനോക്കും, ആരുവളര്‍ത്തും
അമ്മയ്ക്കും അച്ഛനും ജോലിയില്ലേ
അല്ലേലും ഇപ്പോഴേ അമ്മയാകാ ന്‍ വയ്യ
സൗന്ദര്യമെല്ലാം നശിക്കുകില്ലേ
അയ്യേ എനിക്കിത് വേണ്ടെന്നു ചൊല്ലിയാ
മാതാപിതാക്കള്‍(?) തീര്‍പ്പുചൊല്ലി 

ഇന്നുതന്നെപോയി കാണാം ആ ഡോക്ടറെ
അവര്‍ ഈസി യായ് ''കൈകാര്യം'' ചെയ്തിടും പോല്‍
 ഉള്ളില്‍ കുരുത്തൊരാ ജീവനെ കൊല്ലുവാന്‍ 
കുറ്റബോധം ലേശം തോന്നാതെ തന്നെയാ
അമ്മ(?)യും സമ്മതം മൂളിനിന്നു

ഭൂലോകം കാണാന്‍ കൊതിച്ചൊരാ  പൈതലേ
മുളയിലെ തന്നെ നുള്ളിയല്ലോ
ഒരുകഷണം മാംസവും ചോരയുമായവന്‍ ഗര്‍ഭപാത്രത്തില്‍നിന്നൊഴുകിപ്പോയി   
ആ കുഞ്ഞു പൈതലിന്‍ രക്തസാക്ഷിത്വം കൊണ്ട്
അച്ഛനും അമ്മയും(?) സ്വതന്ത്രരായി ??????????


3 അഭിപ്രായങ്ങൾ:

Mubi പറഞ്ഞു...

വിടരും മുന്‍പേ പിഴുതെറിഞ്ഞ കുഞ്ഞു പൂവിന്‍റെ നിലവിളി...

നന്നായിട്ടുണ്ട് ഈ വരികള്‍

SREEJITH NP പറഞ്ഞു...

കുഞ്ഞിനെ ഉണ്ടാക്കാനും നശിപ്പിക്കാനും ആശുപത്രികള്‍. ഒരു ഗര്‍ഭപത്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്ന ആശുപത്രി ഉണ്ടായിരുന്നെങ്കില്‍.

asrus ഇരുമ്പുഴി പറഞ്ഞു...

ആ മാംസ'കഷ്ണം' ഒന്ന് കരഞ്ഞിരുന്നെങ്കില്‍ ഒരു അമ്മക്ക് അതിനെ കത്തിവെക്കുവാന്‍ കഴിയുമായിരുന്നോ...!?
അമ്മയും മരിക്കുന്നു !
നന്നായി
ആശംസകള്‍
അസ്രുസ്