മനസ്സിലിരംബുന്നായിരം കടലുകള്‍
ആര്‍ത്തലക്കും തിരമാലകള്‍
മനസ്സിന്നുള്ളിലെരിയുന്നു വേര്പാടിന്
ആയിരം വേദനകള്‍
കരിനാഗമായയെന്നെച്ചുറ്റിപ്പിണയുന്ന
മരണവേദന മരവിച്ച വേദന
കറുത്തിരുണ്ടോരാ കാപാല രൂപം
കാണുന്നു ഞാനിന്നു ചുറ്റും. !
ഇന്നെലെകണ്ട സ്നേഹ മുഖങ്ങളേ
ഇല്ല കാണില്ലിനി വീണ്ടുമോരിക്കലും
ഇല്ല കേള്‍ക്കില്ലയാ ശബ്ദ വീചികള്‍
കെട്ടി പ്പിടിച്ചൊരു മുത്തം തരില്ലിനി
മാഞ്ഞുപോയിയെന്നേക്കുമായി നീ
കാരിരുമ്പുപ്പോലും കറുത്ത ഭീകരന്
നിഴലായി കൂടെയുണ്ടെന്നറിവുഞാനും
അതിലെന്റെ മനസ്സില്‍ ഭീതിയുറയുന്നു
അറിയാതെയാ ഉറക്കത്തില്‍ ഞാനുമരുന്നു.
ശാന്തമായി കിടക്കുന്നയാഴിപോലെ
അലയോതുങ്ങി കിടക്കുന്നുവെന്‍ങ്കിലും
അലറിയാകാശം മുട്ടെയുയരാം പിന്നെ
കരയില്‍ തല തല്ലിച്ചിതറാം
7 അഭിപ്രായങ്ങൾ:
വേര്‍പാടിന്റെ ദുഃഖം
അതുണ്ടാക്കുന്ന മരണ ഭയം
അങ്ങനെ തന്നെ അല്ലെ ഉദ്ദേശിച്ചത്
മരണം ചിലപ്പോഴൊക്കെ ഏറ്റു വാങ്ങുന്നവനു അനുഗ്രഹമാണ് .. വിട നല്‍കുന്നവര്‍ക്ക് വേദനയും ..
മറ്റു ചിലപ്പോള്‍ നേരെ മറിച്ചും.....
ഒന്ന് രണ്ടു അക്ഷര പിശാചുക്കളുണ്ട് ...ശ്രദ്ധിക്കൂ
അറിയാതെയാ ഉറക്കത്തില്‍ ഞാനുമമരുന്നു.
ഇങ്ങനെയാണോ ഉദ്ദേശിച്ചത്... ?
വരികള്‍ നന്നായി ... ഈണമുണ്ട് ..ആശംസകള്‍... ഇനിയും എഴുതുക...
ഇഷ്ടമുള്ളവരുടെ
വേര്‍പാടുകള്‍
അസഹനീയവും,
തീരാ നഷ്ടങ്ങളും...!
കരളു പിടയുന്നതും
കണ്ണു നനയിക്കുന്നതുമായ
കുറച്ചു ഓര്‍മ്മകളില്‍ മാത്രം
ഇനിയും ആ മുഖങ്ങള്‍....!
ഓര്‍മ്മകള്‍ക്ക് പോലും വേദന നല്ക്കുന്ന വേര്‍പാട്...
Vedanayudeyum ...!
Manoharam, Ashamsakal..!!!
നന്നായിരിക്കുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ