12/17/2012

പ്രഹേളിക

 
മനോരാജ്യം:-
എങ്ങും മധുരമാം  കിളിക്കൊഞ്ചല്‍ കേള്‍ക്കുന്നു 
മനം മയക്കും  പുഷ്പഗന്ധം പരക്കുന്നു
സുഖകരമായോരിളം തെന്നലെങ്ങും 
മണ്ടിക്കളിച്ചു കുറുമ്പ് കാട്ടുന്നു .

ആകാശത്തേരില്‍ സൌമ്യനാം സൂര്യന്‍
നിറപുഞ്ചിരിയോടെ എഴുന്നള്ളുന്നു
ചുറ്റും മിഴികള്‍ക്ക് വശ്യത എകും
 ഹരിത മനോഹര ദൃശ്യഭംഗി.


സത്യം:-
കാതടപ്പിക്കുന്ന വാഹന ശബ്ദം
ആര്‍ത്തലക്കുന്ന  കടലിരമ്പംപോലെ
കത്തിജ്വലിക്കുന്ന സൂര്യന്‍റെ കണ്ണില്‍
നിന്ന് തീമഴ പെയ്തു പാരിടത്തില്‍

എങ്ങും പൊടിക്കാറ്റു വീശിയടിക്കുന്നു
കണ്ണിനെ കുത്തിനോവിച്ചു രസിക്കുന്നു
ആകാശം മുട്ടി വളര്‍ന്നു നില്‍ക്കുന്ന
ചില്ലു കൊട്ടരങ്ങളെങ്ങുമെങ്ങും

ആകാശത്തോളം പ്രതീക്ഷയുമായി
പകലന്തിയോളം പണിയെടുക്കുന്ന
പാവം മനുഷ്യരും ഏറെയുണ്ട്
ഉറ്റൊരും  ഉടയോരും നാട്ടിലുണ്ട്
ഒരു കടലോളം സ്നേഹമുണ്ട്
രക്തം വിയര്‍പ്പക്കാന്‍ മടിയുമില്ല

ഒരിറ്റു സ്നേഹം കൊതിച്ചു കൊണ്ട്
എല്ലാം ത്യജിച്ചു കഴിഞ്ഞിടുന്നു
മനസ്സില്‍  ഒരു ഗ്രാമം സ്വപ്നം കണ്ടു
ഉള്ളില്‍ നിറയെ പച്ചപ്പുമായി ......
 
9 അഭിപ്രായങ്ങൾ:

മണ്ടൂസന്‍ പറഞ്ഞു...

ഒരിറ്റു സ്നേഹം കൊതിച്ചു കൊണ്ട്
എല്ലാം ത്യജിച്ചു കഴിഞ്ഞിടുന്നു
മനസ്സില്‍ ഒരു ഗ്രാമം സ്വപ്നം കണ്ടു
ഉള്ളില്‍ നിറയെ പച്ചപ്പുമായി ......

ഉള്ളിൽ നിറയെ പച്ചപ്പുമായി എല്ലാം ത്യജിച്ച് മനസ്സിൽ പച്ചപ്പിന്റെ ഒരു ഗ്രാമം സ്വപ്നം കണ്ട്, അതാ കഴിയുന്നു.
അതുമതി,മനസ്സിലാ പ്രതീക്ഷയും പച്ചപ്പും മതി നല്ലൊരു നാളേക്ക്.!
ആശംസകൾ.

കൊമ്പന്‍ പറഞ്ഞു...

പ്രവാസിയുടെ കനല്‍ എരിയുന്ന നെഞ്ചിലെ ചൂടാണ് വരികളില്‍ കോറിയിട്ടത്

ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ
നല്ല വരികൾ

Abid Ali പറഞ്ഞു...

ഒരു പച്ചക്കായി
മറ്റൊരു പച്ചയില്ലാ സ്ഥലത്ത്
പച്ച വെള്ളമില്ലാതെ പണിയെടുക്കുന്ന
പച്ചയായ കുറെ മനുഷ്യര്‍

Rainy Dreamz പറഞ്ഞു...

ഒരിറ്റു സ്നേഹം കൊതിച്ചു കൊണ്ട്
എല്ലാം ത്യജിച്ചു കഴിഞ്ഞിടുന്നു

ആശംസകൾ.

പൈമ പറഞ്ഞു...

തിരിച്ചു വരവ് ഉഗ്രന്‍ ആയല്ലോ ആശേച്ചി..
നല്ല കവിത ..പഴയതിലും നന്നായിട്ടുണ്ട് ..
ചേച്ച്യുടെ വാക്കുകളുടെ അടക്കം എടുത്തു പറയണ്ട
ഒന്നാണ്

sunithamelathil പറഞ്ഞു...

ഒരിറ്റു സ്നേഹം കൊതിച്ചു കൊണ്ട്
എല്ലാം ത്യജിച്ചു കഴിഞ്ഞിടുന്നു
മനസ്സില്‍ ഒരു ഗ്രാമം സ്വപ്നം കണ്ടു
ഉള്ളില്‍ നിറയെ പച്ചപ്പുമായി ......(Y)

Dibu Chandran പറഞ്ഞു...

ഈ പുലരിക്കും പൂക്കളുടെ മനോഹാരിത തന്നെയാണ്

Dibu Chandran പറഞ്ഞു...

ഈ പുലരിക്കും പൂക്കളുടെ മനോഹാരിത തന്നെയാണ്