ചുമന്നു തുടുത്ത നിന്റെ മുഖമാണോ
നക്ഷത്ര കണ്ണുകള്‍ ആണോ അതോ
ഇളം കാറ്റിന്റെ നനുത്ത തലോടലാണോ
എനിക്ക് നിന്നോട് പ്രണയം തോന്നാന്‍
സൂര്യനെ ആവാഹിച്ചു
ചന്ദ്രനെ പുല്കി ഉറങ്ങുന്ന നിന്റെ
കപടത എനിക്കറിയാം എങ്കിലും .....
വെള്ളി വെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിന്റെ നിഗൂഡതയിലെക്കുള്ള
നിന്റെ പ്രയാണം
ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ
നീ കൂട്ടിലേക്ക് വിളിക്കുന്നു
വിടര്‍ന്നു നില്ക്കുന്ന പൂവുകളുടെ
മരണം നിന്നിലൂടെ
ഉണര്‍ന്നിരിക്കുന്ന എല്ലാറ്റിനെയും നീ
മയക്കുന്നു പിന്നെ
ഉറങ്ങിക്കിടക്കുന്ന കുറ്റകൃത്യങ്ങളെ
കൂരിരുളിലെക്ക് നടത്തുന്നു
നിന്റെ മാദക സൗന്ദര്യം
ഞങ്ങളെ നിന്നിലെക്കടുപ്പിക്കുന്നു
അറിഞ്ഞു കൊണ്ട് തന്നെ
ഞങ്ങള്‍ നിന്നിലൂടെ ഇരുളിലേക്ക്
നയിക്കപ്പെടുന്നു
എങ്കിലും സന്ധ്യേ എനിക്ക് നിന്നെ ഇഷ്ടമാണ്
വെള്ളിവെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിലെക്കുള്ള ചവിട്ടുപടി
ഞാന്‍ അറിഞ്ഞു കൊണ്ട് ചവിട്ടിക്കയറട്ടെ !!!
3 അഭിപ്രായങ്ങൾ:
സന്ധ്യേ സുന്ദരീ
സായംസന്ധ്യയുടെ സൌന്ദര്യം ആറ്ക്കാ ഇഷ്ടപ്പെടാതിരിക്കുക.അവളുടെ വരവേല്‍പ്പിനു ദീപാരാധനയും നാമ ജപവുമായി ഭക്തിനിര്ഭരമാക്കുന്നു.
സന്ധ്യ ആയിരുന്നു അല്ലെ നായിക... ഞാന്‍ തെറ്റി ധരിച്ചു ആദ്യം... ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ