1/21/2013

ആഴക്കടലില്‍

        
ആഴക്കടലില്‍  പോയൊരു മുക്കുവന്‍
മീനുകള്‍  വാരി മടങ്ങുന്നേരം .....
കൊടുങ്കാറ്റടിച്ചു കടലൊന്നിളകി
തുഴയും  കടലില്‍  കളഞ്ഞുപോയി

നട്ടം തിരിഞ്ഞവന്‍ പേടിച്ചരണ്ടു
ചുറ്റും തിരകള്‍ ആര്‍ത്തലച്ചു
മീനുമായെത്തും തോഴനെ ക്കാത്തു
പാവം അരയത്തി കാത്തിരുന്നു .....

അപ്പനെ കാത്തങ്ങിരിക്കുന്ന മക്കളും
ഭീതിയാല്‍ ആകെ തളര്‍ന്നിരുന്നു
ആകാശ വീഥിയില്‍ ചാട്ടവാര്‍ പായിച്ചു
മിന്നല്‍പിണരുകള്‍ കണ്ണുരുട്ടി

ഇടിയുടെ ഹുംകാരമെങ്ങും മുഴങ്ങി
അകമ്പടിയായി മഴയുമെത്തി
ചോര്‍ന്നോലിക്കുന്നൊരാ കുടിലിനുള്ളില്‍
പെടിച്ചരണ്ടവര്‍ കാത്തിരുന്നു ......

എന്തും വരട്ടെന്നു മനസ്സില്‍ ക്കരുതി
കടലമ്മേ  മാത്രം മനസ്സിരുത്തി
മലര്‍ന്നുകിടന്നവന്‍ കേട്ടിയോളേം
ഓര്‍ത്തു തേങ്ങി ....



7 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

പാവം മുക്കുവന്‍ അവനെ കടലമ്മ രക്ഷിക്കട്ടെ
ഇതൊരു കുട്ടി കവിത കൊള്ളാം

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

നന്നായി !

ശ്രീ.. പറഞ്ഞു...

നല്ല വരികള്‍ ....

ajith പറഞ്ഞു...

അരയന്‍ തോണിയില്‍ പോയാല്
അവന് കാവല് നീ വേണം...

© Mubi പറഞ്ഞു...

കടലമ്മ കനിയട്ടെ...

Unknown പറഞ്ഞു...


Unknown പറഞ്ഞു...

aasamsakal