4/03/2013

എന്നിട്ടും ......


ഒരുജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി
എന്റെ കണ്‍ കോണിൽ വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി
തെന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ച്
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ലനീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ  

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരുമഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ ..... 


4 അഭിപ്രായങ്ങൾ:

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...


"എന്നിട്ടും" .. ആ വാക്കിൽ തന്നെ എല്ലാ നിറഞ്ഞു നിൽക്കുന്നു ... ആ വാക്കിന് എപ്പോഴും ഒരു ശോക ഭാവമാണ് .. വല്ലാത്തൊരു നഷ്ട ബോധം .. വിരഹം .. അങ്ങിനെ എല്ലാം .. എന്നിട്ടും ...

ajith പറഞ്ഞു...

പിരിഞ്ഞുപോകല്‍ എന്നും ദുഃഖകരം

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

പിരിഞ്ഞതിതെന്തിനായീ ..........

Promodkp പറഞ്ഞു...

ശോകം