5/30/2013

ഒരു പാട്ട്

 
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
 
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി  പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ  പാടിടട്ടെ.

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പാട്ടു കൊള്ളാം
നല്ല ഈണത്തില്‍ പാടാം

© Mubi പറഞ്ഞു...

പാടിക്കോളൂ ആശ.. നല്ല പാട്ടല്ലേ

Unknown പറഞ്ഞു...

ഒരു പാട്ട് കൂടി പാടുവാൻ
നിൻ സവിധത്തിൽ
ഞാനിതാ തപസ്സിരിപ്പൂ
ഒരു തേൻങ്കണമായി
നിറയട്ടെയെന്നിലാ-
സർഗ്ഗ ചേതന ഇറ്റെങ്കിലും ...ഇതു ഇങ്ങനെയും പാടാം.