9/08/2013

ഭ്രാന്തൻ

 

ഓർമ്മയുടെ ഇന്നറിയാത്ത ഇന്നലെകൾ -
തേടി അയാൾ  അലയുകയാണ് .-അല്ല
അയാളുടെ മനസ്സ് .

മനുഷ്യൻ ചവിട്ടാത്ത മണ്‍ തരികൾ
കിളികൾ പറന്നിരിക്കാത്ത ചില്ലകൾ
കാറ്റിനു എത്തപ്പെടാൻ കഴിയാത്ത
നക്ഷത്ര ലോകങ്ങൾ ....

അയാള് തിരയുകയാണ് ......

നീണ്ട ഇടനാഴികളിൽ അയാളേക്കാൾ
വലിയ നിഴലുകൾ അയാൾക്കൊപ്പം
നടന്നു

സൂര്യ രശ്മികൾ അയാൾക്ക്‌ നേരെ
ചാട്ടവാർ  വീശി
കഴുകൻ കണ്ണുകളുമായി അവർ പുറകെ ഉണ്ട്
ഭീതിപ്പെടുത്തുന്ന ഇന്നലെകൾ

ഇരുളിൽ ചിരിക്കാൻ മടിക്കുന്ന
പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്
എന്നയാൾ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു-
 വെറുതെ
മരുഭൂവിൽ മരീചിക എന്നപോലെ

വിശ്വാസങ്ങൾ ചങ്ങലയിട്ട കാലുമായി
മനുഷ്യന് ചങ്ങലയിടാൻ കഴിയാത്ത
മനസ്സുമായി .........

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഇരുളിൽ ചിരിക്കാൻ മടിക്കുന്ന
പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്

അതല്ലേ ശുഭാപ്തിവിശ്വാസം!
അതിന് ചങ്ങല വീഴാതിരുന്നാല്‍ മതി!

നല്ല എഴുത്ത്

Aneesh chandran പറഞ്ഞു...

വിശ്വാസങ്ങള്‍ക്കും മീതെ ?

Mukesh M പറഞ്ഞു...

"മനുഷ്യൻ ചവിട്ടാത്ത മണ്‍ തരികൾ
കിളികൾ പറന്നിരിക്കാത്ത ചില്ലകൾ "

ഈ വരികള്‍ മികച്ചത്.

ഭാവുകങ്ങള്‍.