അര്‍ദ്ധനാരീശ്വരനായ് പാര്‍വതിക്ക്
പാതി പകുത്തങ്ങു നല്‍കി നീ
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു ഗംഗയെ?
രാജ്യസുഖങ്ങളുപേക്ഷിച്ചു നിന്‍റെ
പാദസേവക്കായ് കൊതിച്ചവള്‍ പാര്‍വതി
കഠിന തപസ്സും സ്നേഹവും കൊണ്ടവള്‍
ആവോളം നിന്നെ പൂജിച്ചില്ലേ
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു ഗംഗയെ?
അച്ഛനെപ്പോലും ധിക്കരിച്ചു അവള്‍
അമ്മേടെ കണ്ണീരിനേം കണ്ണടച്ചു
സൌഭാഗ്യങ്ങളൊക്കെ അവഗണിച്ചു
നിന്‍റെ കഠിനമാം ജീവിതം ഏറ്റെടുത്തു
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു ഗംഗയെ?
നിന്‍റെ ശക്തി തേജസ്സിന്നു മാറ്റുകൂട്ടി
അവള്‍ നിന്‍റെ സന്താനത്തെ നൊന്തു പെറ്റു
മഞ്ഞിലും കല്ലിലും അവള്‍ ശയിച്ചു പിന്നെ
ഭൂതഗണങ്ങളെ തോഴരാക്കി
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു ഗംഗയെ?
6 അഭിപ്രായങ്ങൾ:
തിരുജഡയിലൊളിപ്പിച്ചായിരുന്നെങ്കില്‍ പ്രളയം .
ഇപ്പോഴത്തെ ഒളിപ്പിക്കലുകളുടേയും കാത്തുസൂക്ഷിക്കലുകളുടേയും പിതാമഹന്മാരാണവർ.അന്നേ തുടങ്ങിയതാ ഇതൊക്കെ...മറുപടിയോ രക്ഷക്കാണെന്നാണ്.ചുമ്മാ..അൽപ്പം സ്വാർത്ഥതയും ഇല്ലേ?...
ചിന്നവീട്!!
ഒളിപ്പിച്ചു വച്ച ഒരു നിധി തന്നെയല്ലേ ഓരോ സ്ത്രീയും.. !!
കമന്റ് എഴുതുമ്പോള്‍ ഓഫറുകള്‍ ഒക്കെ ഉണ്ടല്ലോ.... ല്ലേ..
ഒളിപ്പിച്ചാല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു
ഉരലു വിഴുങ്ങിയാലും വിരലുകൊണ്ടൊരു മറ........അത്രേഉള്ളൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ