ഹോട്ടലിന്‍റെ പിന്നാമ്പുറത്ത്
ആരാലും ശ്രദ്ധിക്കാതെ .......
ചുറ്റും കുട്ടികള്‍ ഓടിക്കളിക്കുന്നു
അരികത്തൂടെ ആഡംബരക്കാറുകള്‍
ചീറിപ്പായുന്നു
ഒന്നിലും ശ്രദ്ധിക്കാതെ
അയാള്‍ ഉള്ളി തൊലിക്കുകയാണ്
ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ തുടക്കുന്നുണ്ട്
ഉള്ളിതൊലിക്കയല്ലേ
കണ്ണുതുടയ്ക്കാന്‍ വേറെ കാരണം വേണ്ടല്ലോ
അയാളുടെ ഉള്ളിന്റെ നീറ്റലുകള്‍
ഉള്ളിയില്‍ അലിയുന്നു
ആയാളും വിമാനം കയറി
എല്ലാവരേയുംപോലെ
മനസ്സുനിറയെ സ്വപ്നങ്ങളുമായി
ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ അയാളില്‍
ഈ ഉള്ളിതൊലിപ്പിലും
പോറ്റപ്പെടുന്നുണ്ടാവാം
ഒരു കുടുംബം
ആരോടും പരിഭവം ഇല്ലാതെ
ആരെയും നോക്കാതെ
മറ്റേതോ ലോകത്തില്‍
രണ്ടു വലിയ പാത്രങ്ങല്‍ക്കുനടുവില്‍
കുനിഞ്ഞിരുന്നു ......
അയാള്‍ തൊലിക്കുകയാണ്
നീറുന്ന ഒരു ജീവിതത്തെ
**************************************************************
2 അഭിപ്രായങ്ങൾ:
ചിലര്‍ അതിനെക്കാള്‍ കഷ്ടത്തിലുണ്ടാവാം!
മനോഹരം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ