സ്നേഹം നീലാകാശം പോലെ
നിനക്കുമേല്‍ പൊതിഞ്ഞു ഞാന്‍ .....എന്നാല്‍
അതിന്റെ കോണില്‍ എവിടെയോ കണ്ട
ഒരുതുണ്ട് മേഘത്തെ മാത്രം നീ കണ്ടു ...
കത്തുന്ന സൂര്യന്റെ ചൂടുമുഴുവന്‍
എന്നിലെക്കാവാഹിച്ച്
ഒരുമേലാപ്പായ്ഞാന്‍ നിനക്കുമേല്‍ .... എന്നാല്‍
അതില്‍ ഞാനറിയാതെ എതിലേയോ കടന്ന
ഇത്തിരി സൂര്യവെളിച്ചം നിന്നെ പോള്ളിക്കുന്നതായി
നീ അലമുറയിട്ടു കൊണ്ടിരുന്നു......
ചൂടുമുഴുവന്‍ ഉരുക്കി ഒരുക്കി
ഒരു കുളിര്‍മഴയായ് നിന്നിലേക്ക്
ഞാന്‍ പെയ്യാന്‍ ഒരുങ്ങി ... അപ്പോള്‍
ഒരു വര്‍ണക്കുട നിവര്‍ത്തി ആ മഴയെ നീ
മനോഹരമായ് തടഞ്ഞുകൊണ്ടിരുന്നു ....
ഒരുപാട് സമയം ചിലവിട്ട്
ഒത്തിരി കറികള്‍ നിനക്കായ് ഞാന്‍ ചമച്ചു ... എന്നാല്‍
ഉപ്പേരിയില്‍ ഒരിറ്റു കൂടിയ
ഉപ്പുമാത്രം നീ അറിഞ്ഞു ......
മനസ്സില്‍ ഒത്തിരി കവിതകള്‍
കൊഞ്ചി ചിരിച്ചപ്പോള്‍ എപ്പോഴോ
അറിയാതെ മൂളിയ ഒരുകവിത
നിന്നെ ആരോലസപ്പെടുത്തി ....
പാടാതെ കൊഞ്ചാതെ പൊട്ടിച്ചിരിക്കാതെ
വെച്ചും വിളമ്പിയും തുണികള്‍ അലക്കിയും
എല്ലാം ഉള്ളില്‍ ഒതുക്കാന്‍ പഠിച്ചപ്പോള്‍
എല്ലാരും ചേര്‍ന്നൊത്തു പറഞ്ഞു
നീയാണ് വീട്ടമ്മ .....
ചൂടുമുഴുവന്‍ ഉരുക്കി ഒരുക്കി
ഒരു കുളിര്‍മഴയായ് നിന്നിലേക്ക്
ഞാന്‍ പെയ്യാന്‍ ഒരുങ്ങി ... അപ്പോള്‍
ഒരു വര്‍ണക്കുട നിവര്‍ത്തി ആ മഴയെ നീ
മനോഹരമായ് തടഞ്ഞുകൊണ്ടിരുന്നു ....
4 അഭിപ്രായങ്ങൾ:
കണ്ടിട്ടും കാണാതെ പോവുന്ന ചില നോവുകളാണ് ,നൊമ്പരങ്ങളാണ് വീട്ടെമ്മ !
നല്ല ആശംസകളോടെ
@srus..
വീട്ടമ്മേ...കൊള്ളാം
ആരോലസപ്പെടുത്തുകയല്ല കേട്ടോ
അലോസരപ്പെടുത്തി!!
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിക്കുന്നവർ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ