ഒരു വിളിപ്പാടകലെ ഉണ്ടെങ്കിലും
ഇല്ല വിളിക്കില്ലോരിക്കലും ഞാന്‍
ഒരു കാഴ്ചക്കപ്പുറം നീയുണ്ടറിയാം
ഇല്ല നോക്കില്ല ഞാന്‍
ഇതുവഴി പോയ കാറ്റിലും കേട്ടുഞാന്‍
നിന്റെ നിശ്വാസത്തിന് സ്വരം
പൂവിന് മണത്തിലും നിലാവിന് ചിരിയിലും
അറിയുന്നു നിന്റെ സാമീപ്യം
എങ്കിലും പറയില്ലോരിക്കലും ഞാന്‍
നിന്നോടുള്ള എന്നിഷ്ടം
ദിവ്യമാം പ്രണയത്തിന് അനശ്വര ഗീതത്തില്‍
ദിവ്യമാം പ്രണയത്തിന് അനശ്വര ഗീതത്തില്‍
കേട്ടു നിന് സങ്കീര്‍ത്തനങ്ങള്‍
കള കൂജനത്തിലും ദല മര്‍മ്മരത്തിലും
കേള്‍ക്കുന്നു നിന്റെ സ്വരങ്ങള്‍
കേള്‍ക്കുന്നു നിന്റെ സ്വരങ്ങള്‍
മറക്കാന്‍ പഠിച്ചു ഞാന്‍
മറയ്ക്കാന്‍ പഠിച്ചു
നന്നായ് നടിക്കാന്‍ പഠിച്ചു
ഉപേക്ഷിക്ക വയ്യെനിക്കെങ്കിലും
നന്നായ് നടിക്കാന്‍ പഠിച്ചു
ഉപേക്ഷിക്ക വയ്യെനിക്കെങ്കിലും
പോകാതെ വയ്യ ഞാന്‍ പോകുന്നു
പിന്‍വിളി വേണ്ട ഞാന്‍ തിരിഞ്ഞു നോക്കില്ല
മറക്കാന്‍ നീയും പഠിക്കുക
ഇതാണ് നമ്മുടെ വിധി എന്നറിയുന്നു
അതിനു ഞാന്‍ കീഴടങ്ങുന്നു
ഒരു മനസ്സാണ് നമ്മള്‍ക്കെങ്കിലും
ഇരു വഴിയില്‍ സഞ്ചരിക്കെണ്ടവര്‍
3 അഭിപ്രായങ്ങൾ:
നല്ല വരികൾ ആശംസകൾ.....
നല്ല വരികൾ ആശംസകൾ....
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ