ഞങ്ങളുടെ നാട്ടില്‍ അതായത് ആറ്റിങ്ങല്‍ പ്രദേശത്ത് കൂടെ ഒഴുകുന്ന മനോഹരിയായായ ഒരിക്കലും രുദ്രയായികണ്ടിട്ടില്ലാത്ത വാമനപുരം നദിയെ ക്കുറിച്ച് ഞാന്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തരാം ...
വാമനപുരം പുഴ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിന്‍റെ പേരില്‍ നിന്നാണ് ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത് എന്നു പറയുന്നു
പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന നദി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.
കല്ലാർ,ആനപ്പാറ,അപ്പുപ്പൻകാവ്ക്ഷേത്രം,വിതുര,ചേറ്റച്ചൽ,കാറുവൻകുന്ന്, ആറ്റിങ്ങൽ നഗരം,അഞ്ചുതെങ്ങ് കായൽ.എന്നെ പ്രദേശത്ത് കൂടി കടന്നു പോകുന്നു.
സഹ്യപര്‍വ്വതത്തിലെ അഗസ്ത്യമുടിയുടെ സമീപം ആണ് ഇ ചെമുഞ്ഞി മൊട്ട എന്ന കുന്ന്..അവിടെ നിന്ന് ഉത്ഭവിച്ച് പൊന്മുടിക്ക് സമീപം കൂടി ഒഴുകി കല്ലാറില്‍ എത്തി..അവിടെ നിന്ന് വിതുരക്ക് പുറകിലൂടെ ഒഴുകി ചെറ്റച്ചല്‍ വഴി പാലോട് എത്തുന്ന നദി, തുടര്‍ന്ന് മീന്മുട്ടി വഴി ,പേരയം ,അരുവുപ്പുറത്ത് എത്തുന്നു ..അവിടെ നിന്ന് നീറുമന്‍കടവ് വഴി, വാമനപുരത്ത് എത്തി..പുല്ലയില്‍ വഴി ആറ്റിങ്ങല്‍ എത്തുകയുംഅവിടെനിന്ന് കൊല്ലമ്പുഴ വഴി .ചിറയിന്കീഴും തുടര്‍ന്ന് അഞ്ച് തെങ്ങ് കായലില്‍ എത്തും .. മുതലപ്പൊഴി അവിടെയാണ് കായലും നദിയും കടലും ചേരുനത് ..
തിരുവിതാകൂറിലെ രാജഭരണന കാലത്ത് ഈ നദി ഒരു പാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.ചരിത്ര പ്രധാനമായ ആറ്റിങ്ങല്‍ കലാപത്തിനു ഈ നദി സാക്ഷിയാണ് .ആറ്റിങ്ങലിലെ ധീര ദേശാഭിമാനികള്‍ നടത്തിയ ഈ വിപ്ലവം പരാജയമായിരുന്നെങ്കിലും വിദേശാധിപത്യത്തിനെതിരെ നടന്ന ആദ്യ വിപ്ലവമായി ഇതിനെ കണക്കാക്കുന്നു .
ഈ പുഴയുടെ തീരത്താണ് തിരുവിതാങ്കൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന കോയിക്കല്‍ കൊട്ടാരം .ഈ കൊട്ടാരത്തോട് ചേര്‍ന്ന തിരു ആറാട്ട് ക്ഷേത്രത്തില്‍ ഇപ്പോഴും തിരുവിതാംകൂര്‍ മഹാരാജാവ് നേരിട്ടു എഴുന്നള്ളാറുണ്ട്.
ചരക്കു ഗതാഗതത്തിന് ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ ഈ നദി ഉപയോഗിച്ചിരുന്നു. ഞാന്‍ എന്റെ കുട്ടിക്കാലത്ത് ഈ നദിയില്‍ കുളിക്കാന്‍ പോകുമായിരുന്നു അപ്പോള്‍ തോണ്ടും കയറും ഒക്കെ കയറ്റിയ വലിയ വള്ളങ്ങള്‍ ഈ പുഴയിലൂടെ ഒഴുകി നടക്കുന്നത് കൌതുകത്തോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്.
രാജഭാരണകാലത്ത് നിര്‍മിക്കപ്പെട്ട അതിമനോഹരമായ കുളിക്കടവുകള്‍ ഇവിടെ ഉണ്ട് . ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള വൃത്തിയുള്ള കുളിക്കടവുകള്‍. പ്രദേശത്ത് ആനയെ കുളിപ്പിക്കാനായി പടവുകള്‍ ഇല്ലാതെ കെട്ടിയിട്ടുണ്ട് അവിടെ ക്ഷേത്രം വക ആനകളെ കുളിപ്പിക്കാന്‍ കൊണ്ട് വരും. അതൊക്കെ അന്നത്തെ ഞങ്ങളുടെ കൌതുക കാഴ്ചകള്‍ ആയിരുന്നു.
ഇന്ന് മണലെടുപ്പ് കൊണ്ട് വളരെ അപകടം പിടിച്ചതും ആഴമേറിയതും ആയി ഈ നദി മാറിയിരിക്കുന്നു എങ്കിലും അതിന്റെ മനോഹാരിതയ്ക്ക് ഒട്ടും മാറ്റം ഇല്ല.
(കടപ്പാട് ഗൂഗിള്‍ ) പിന്നെ കുറച്ചു എന്റെ അനുഭവവും
(കടപ്പാട് ഗൂഗിള്‍ ) പിന്നെ കുറച്ചു എന്റെ അനുഭവവും
1 അഭിപ്രായം:
വാമനപുരത്തൊരു നദിയുണ്ടായിരുന്നോ. അറിയില്ലായിരുന്നു. നമുക്ക് ആകെ അറിയാവുന്നത് വാമനപുരം ബസ് റൂട്ട് എന്ന സിനിമ മാത്രം!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ