ഇത് ഒരു കഥ അല്ല. പക്ഷെ കഥയെക്കാള്‍ ഹൃദയ ഭേദകമായ ജീവിതം.
കഴിഞ്ഞൊരു ദിവസം അമ്മയുടെ അസുഖ സംബന്ധമായ ഒരു കാര്യത്തിനു സി എസ് ഐ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു. അവിടെ വച്ച് വളരെ അവിചാരിതമായി ആശുപത്രി പരിസരം വൃത്തിയാക്കുന്ന ഒരമ്മയെ കണ്ടു. ഞങ്ങള്‍ കാറില്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ആ അമ്മ ഞങ്ങളെ നോക്കി ദയനീയം എങ്കിലും ഹൃദ്യമായി ചിരിച്ചു. എന്ത് കൊണ്ടോ ആ ചിരി അവഗണിക്കാന്‍ തോന്നി ഇല്ല.
ഞങ്ങള്‍ അടുത്ത് ചെന്നു. ഞങ്ങള്‍ അമ്മയെ കൊണ്ട് പോയിരുന്നില്ല വിവരം അന്വേഷിക്കാന്‍ ചെന്നതായിരുന്നു. അതുകൊണ്ട് തന്നെ അവരോടു ചില കാര്യങ്ങള്‍ ചോദിക്കണം എന്നും ഉണ്ടായിരുന്നു. അടുത്ത് ചെന്നപ്പോള്‍ തന്നെ മേലോട്ട് ചുരുക്കി ചെരുവി ഇരുന്ന സാരി നേരെയാക്കി ചെറു ചിരിയോടെ എന്ത് എന്ന ചോദ്യം ചോദിക്കാതെ ചോദിച്ചു നോട്ടത്തിലൂടെ. ഞങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ അവര്‍ പറഞ്ഞു തന്നു.
പിന്നെ ഞങ്ങള്‍ ആ അമ്മയെ കുറിച്ച് ചോദിച്ചു. പാവം അവര്‍ ഒന്‍പതു വര്‍ഷമായി അവിടെ താമസിക്കുന്നു. ബ്രെസ്റ്റ് കാന്‍സര്‍. ചികിത്സയുടെ ഭാഗമായി ഒരു ബ്രെസ്റ്റ് നീക്കം ചെയ്തു. അസുഖം മാറി വന്നപ്പോള്‍.ഗള്‍ഫു രാജത്ത്തില്‍ എവിടെയോ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അസുഖം ആയി തിരിച്ചെത്തി. പിന്നെ അദ്ദേഹവും ഇതേ ആശുപത്രിയില്‍. ആ അമ്മ ആ ആശുപത്രിയില്‍ തന്നെ ചെറിയ പണികള്‍ ഒക്കെ ചെയ്തും ഭര്‍ത്താവിനെ ശിശ്രൂഷിച്ചും അവിടെ കഴിഞ്ഞുവന്നു . രണ്ടു മക്കള്‍ പത്താം ക്ലസില്‍ പഠിപ്പുനിര്‍ത്തി വീട്ടില്‍ ഉണ്ട്. ഭര്‍ത്താവ് ഇപ്പോഴും ചികിത്സയില്‍ ആണ് . ഇപ്പോള്‍ അമ്മയ്ക്കും കാന്‍സര്‍. ആ അമ്മയും ഇപ്പോള്‍ അവിടെ ഉണ്ട് . ഇത്രേം ദുരിതങ്ങള്‍ക്കിടയില്‍ സ്വന്തം വേദന മറന്നു ആ അമ്മ ആ ആശുപത്രിയില്‍ തൂത്തും തുടച്ചും രോഗികളെ സഹായിച്ചും കഴിയുന്നു. ആരും തുണ ഇല്ലാതെ രണ്ടു പെണ്മക്കള് വീട്ടില്‍.

എന്നിട്ടും ആ അമ്മ കരയുന്നില്ല സഹായിക്കണം എന്ന് പറഞ്ഞതും ഇല്ല. അവര്‍ക്കെന്തോ അവരുടെ മനസ്സില്‍ ഉള്ളത് ഞങ്ങളോട് പറയണം എന്ന് തോന്നിക്കാണും. അവരുടെ കഥ പറഞ്ഞിട്ട് ആ അമ്മ പറയുകയാണ് നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഇങ്ങു കൊണ്ട് വന്നോളൂ ഞാന്‍ നോക്കിക്കോളാം. എന്ന്. ആ അമ്മയുടെ നെഞ്ചുകളിലേക്ക് ഞാന്‍ ഒന്ന് നോക്കി അതെ ഒരു ഭാഗം ചുളുങ്ങിയ ആ മാറിടങ്ങളിലേക്ക് ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ. അറിയാതെ കണ്ണ്നെ നിറഞ്ഞു ഇടനെഞ്ചു വല്ലാതെ വിങ്ങി . പെട്ടെന്ന് ശ്രീയേട്ടന് പോക്കെറ്റില്‍ നിന്നും കുറച്ചു നോട്ടുകള്‍ ആയമ്മക്ക് നീട്ടി. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും നിറഞ്ഞ സന്തോഷത്തോടെ അത് വാങ്ങി. അത്രയം നേരം കണ്ണ് നിറയ്ക്കാതിരുന്ന ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞങ്ങള്‍ കാറില്‍ കയറുമ്പോഴും അവര്‍ പറഞ്ഞു അമ്മയെ ഇങ്ങു കൊണ്ടുവന്നാല്‍ മതി ഞാനുണ്ട് ഇവിടെ എന്ന്. കാറ് മറയുന്നത് വരെ നിറകണ്ണുകളും കൂപ്പുകൈകള്മായി ആ അമ്മ അവിടെ നില്ക്കുന്നുണ്ടായിരുന്നു.
2 അഭിപ്രായങ്ങൾ:
എന്ത് പറയണമെന്ന് അറിയില്ല ആശ :( :(
എത്റയെത്ര ജീവിതങ്ങളാണ് ദുഃഖഭാണ്ഡവും പേറി നടക്കുന്നതെന്നോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ