ദൂരെ ഒരു നക്ഷത്രം കണ്ണ് ചിമ്മി
പാവം ഈ പൂവിനെ കൊതിപ്പിച്ചുവോ
പൂവതു കണ്ടു തലയാട്ടിനിന്നു
നക്ഷത്രം പുഞ്ചിരിതൂകിനിന്നു
പൂനിലാവേകിയ പട്ടുപവാടയില്‍
പാരിടം കൂടുതല്‍ സുന്ദരിയായ്
ആകാശ നക്ഷത്രം ഭൂമിയിലെന്നപോല്‍
പിച്ചിയും മുല്ലയും പൂത്തുലഞ്ഞു
ചീവീടുകള്‍ എങ്ങും പൊട്ടിച്ചിരിക്കുന്നു
രാത്രിതന്‍ മൌനത്തെ ഭേദിക്കുന്നു
കാട്ടിലാടുന്നൊരു പൂമരചില്ലയില്‍
ഒരു പാതിര പക്ഷി പറന്നിറങ്ങി
ആലസ്യം പൂണ്ടങ്ങുറങ്ങുന്ന തോഴനെ
തെല്ലൊന്നു നോക്കി ചിരിച്ചിരുന്നു
പാതിര പെണ്ണിന്റെ ലസ്യതാളത്തിനു
പൂമരം നൃത്തനം ചെയ്തുനിന്നു
വാസത്ത ചന്ദ്രിക പൊട്ടിച്ചിരിച്ചു
പാതിരപൂക്കള്‍ മിഴിതുറന്നു
നിശാഗന്ധി, കല്യാണസൗഗന്ധികങ്ങള്‍
വിടര്‍ന്നു പരിമളം തൂകിനിന്നു
ജീവജാലങ്ങള്‍ ഉറങ്ങുന്ന നേരം
പാരിടം ഗൂഡസ്മിതം പൊഴിച്ച്
കസവുതട്ടത്ത്തില്‍ പൊതിഞ്ഞു നിന്നു
എത്ര മനോഹരം വാസന്ത രാവ്
എത്രകണ്ടാലും കൊതിതീരില്ല
എത്രനേരം ഞാനിരുന്നെന്നറിയില്ല
നേരം പുലര്‍ന്നതറിഞ്ഞതില്ല
2 അഭിപ്രായങ്ങൾ:
ഞാനും ആ നിലാവിലൂടെ സഞ്ചരിച്ചു !
ഇഷ്ടായിട്ടോ
ആശംസകളോടെ
അസ്രുസ്
ഈ വാസന്ത രാവിന്‍റെ സൗന്ദര്യം ആസ്വദിച്ചു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ