ആകാശ താരകം മിന്നിത്തിളങ്ങുംപോളെന്‍
ആത്മാവ് നോവുന്നതെന്തുകൊണ്ടോ
മുത്തശ്ശി ചൊല്ലി പഠിപ്പിച്ചിരുന്നു
മോളെ ആത്മാക്കളാണീ ചിരിക്കുന്നത്.
നമ്മെപ്പിരിയാന്‍ ഇഷ്ടമില്ലാതെ
അവര്‍ നമ്മെ കാണാന്‍ വരുന്നതാണ്
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും തിരഞ്ഞു നോക്കും
നീലംബരത്തില്‍ ലയിച്ചവരൊക്കെയും
ശ്യാമാംബരത്തില്‍ ഉദിച്ചുവരും
ഇങ്ങനെ ചിന്തിക്കാന്‍ ഇഷ്ടമാണേറെ
ഇന്നും ഞാന്‍ നോക്കുന്നു പോയവരെ
മുത്തശ്ശന്, മുത്തശ്ശി, അമ്മാവന് പിന്നെ
കാലം അകാതെ വിട്ടുപിരിഞ്ഞോര
കൂട്ടുകാരാ നിന്നെയുമേറെത്തിരയുന്നു ഞാന്‍
പഠിച്ചും പഠിപ്പിച്ചും അടിപിടികൂടീം
കളിച്ചും ചിരിച്ചും കളിയാക്കിയും
എന്തിനും ഒപ്പം നടന്ന നമ്മള്
കാലമായില്ലേലും കാലമായി അല്ലെ
നീ ശ്യാമാംബരത്തില്‍ തിളങ്ങുകയോ
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും തിരഞ്ഞു നോക്കും!!!!
3 അഭിപ്രായങ്ങൾ:
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും തിരഞ്ഞു നോക്കും!!!!
എങ്ങാനും പരിചയമുള്ള ഒരു നക്ഷത്രമുഖം കണ്ടിരുന്നെങ്കില്‍..!!
മുത്തശ്ശന്, മുത്തശ്ശി, അമ്മാവന് പിന്നെ
കാലം അകാതെ വിട്ടുപിരിഞ്ഞോര
കൂട്ടുകാരാ നിന്നെയുമേറെത്തിരയുന്നു ഞാന്‍
പഠിച്ചും പഠിപ്പിച്ചും അടിപിടികൂടീം
കളിച്ചും ചിരിച്ചും കളിയാക്കിയും
എന്തിനും ഒപ്പം നടന്ന നമ്മള്
------------------
ഓര്‍മ്മകള്‍ ക്കെന്ത് സുഖം !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ