മനസ്സ്
പ്രണയമൊരു മഴയായ് പെയ്തിറങ്ങുമ്പോള്‍
മനസ്സൊരു മരുഭൂമിയാകുന്നു
ആ മഴ എന്തോ നനക്കുന്നില്ല
ആ നീര്‍മണി എങ്ങോ മറയ്ന്നു
അവളൊരു ചേമ്പില എന്നപോലെ
നനയാതെ നനയാതെ മാറി നില്‍പ്പൂ
ഒരു കാറ്റിന്‍ തലോടലായ്
പൂമരച്ചില്ലയില്‍ പൂമാരിയായതു പെയ്തുപോയി
വീണു കിടക്കുന്ന പൂവുകളൊക്കെയും
വാടിക്കരിഞ്ഞതും അവളറിഞ്ഞു
കുത്തിയൊലിക്കുന്ന പാതയോരങ്ങളില്‍
ഒരു പിടി മണ്ണ്‍പോല്‍ തേങ്ങിനിന്നു
ആര്‍ത്തു വരുന്ന വെള്ളത്തിന്‍ ഗര്‍ജനം
പെടിച്ചരണ്ടവള്‍ നിന്നുപോയി
ഒരു കൊച്ചു പാറതന്‍ കനിവുതേടി
പാറക്ക് പ്രത്യുപകാരം കൊടുക്കണം പോല്‍!!!!
താണ്ഡവം കഴിഞ്ഞ പ്രളയഭൂവിപ്പോള്‍
തരിശ്ശായ് വറുതിയായ് വരണ്ടുപോയി
ചാവുകിളികള്‍ ആര്‍ത്തിപ്പിശാചുകള്‍
നൃത്തം ചവുട്ടുന്ന മേടുമാത്രം
ഒക്കെക്കഴിഞ്ഞു കരിഞ്ഞു മരിച്ചു
പേടിവേഷങ്ങള്‍ ആര്‍ത്തു ചിരിച്ചു
കപാലങ്ങള്‍ ആടിത്തിമര്‍ക്കുന്ന നേരം
മോഹമായ് വെറുമൊരു വ്യാമോഹമായ്
കിളിപ്പാട്ടും കൊഞ്ചലും തങ്ങിനിന്നു
പ്രണയമൊരു മഴയായ് പെയ്തിറങ്ങുമ്പോള്‍
മനസ്സൊരു മരുഭൂമിയാകുന്നു
ആ മഴ എന്തോ നനക്കുന്നില്ല
ആ നീര്‍മണി എങ്ങോ മറയ്ന്നു
അവളൊരു ചേമ്പില എന്നപോലെ
നനയാതെ നനയാതെ മാറി നില്‍പ്പൂ
ഒരു കാറ്റിന്‍ തലോടലായ്
പൂമരച്ചില്ലയില്‍ പൂമാരിയായതു പെയ്തുപോയി
വീണു കിടക്കുന്ന പൂവുകളൊക്കെയും
വാടിക്കരിഞ്ഞതും അവളറിഞ്ഞു
കുത്തിയൊലിക്കുന്ന പാതയോരങ്ങളില്‍
ഒരു പിടി മണ്ണ്‍പോല്‍ തേങ്ങിനിന്നു
ആര്‍ത്തു വരുന്ന വെള്ളത്തിന്‍ ഗര്‍ജനം
പെടിച്ചരണ്ടവള്‍ നിന്നുപോയി
ഒരു കൊച്ചു പാറതന്‍ കനിവുതേടി
പാറക്ക് പ്രത്യുപകാരം കൊടുക്കണം പോല്‍!!!!
താണ്ഡവം കഴിഞ്ഞ പ്രളയഭൂവിപ്പോള്‍
തരിശ്ശായ് വറുതിയായ് വരണ്ടുപോയി
ചാവുകിളികള്‍ ആര്‍ത്തിപ്പിശാചുകള്‍
നൃത്തം ചവുട്ടുന്ന മേടുമാത്രം
ഒക്കെക്കഴിഞ്ഞു കരിഞ്ഞു മരിച്ചു
പേടിവേഷങ്ങള്‍ ആര്‍ത്തു ചിരിച്ചു
കപാലങ്ങള്‍ ആടിത്തിമര്‍ക്കുന്ന നേരം
മോഹമായ് വെറുമൊരു വ്യാമോഹമായ്
കിളിപ്പാട്ടും കൊഞ്ചലും തങ്ങിനിന്നു
5 അഭിപ്രായങ്ങൾ:
:)
ആശംസകൾ ചേച്ചീ
പ്രണയം പെയ്യുമ്പോള്‍ അവളെന്തേ ചേമ്പില പോലെ?
സ്പോഞ്ച് പോലെ വാരിക്കുടിക്കയല്ലേ വേണ്ടത്?
മോഹമായ് വെറുമൊരു വ്യാമോഹമായ്
കിളിപ്പാട്ടും കൊഞ്ചലും തങ്ങിനിന്നു.
അങ്ങനെ എല്ലാം എവിടേയും മോഹങ്ങളിൽ നിന്നകറ്റി ക്രൂരമാവുകാ ന്ന് വച്ചാലും നമ്മൾ അത്തരം സുഖസംഭവങ്ങൾക്കായി മോഹിച്ചുകൊണ്ടേയിരിക്കുക.
അതൊരിക്കലും വ്യാമോഹമല്ല,ആവില്ല.
ആശംസകൾ.
പ്രണയമൊരു മഴയായ് പെയ്തപ്പോൾ - '
മഴയൊരു പുഴയായ് ഒഴുകീടും -----
ആ പുഴയൊരു കടലുകൊണ്ടു പോയി ---
തിരിച്ചുപിടിക്കും മുന്നോ അതിൽ ഉപ്പിന്റെ രസവും കലർന്നു പോൽ ---- ഇനിയും മഴയായ് പെയ്യുന്ന കാലം വരേക്കും കാത്തിടാം - - - -
പ്രണയമൊരു മഴയായ് പെയ്തപ്പോൾ - '
മഴയൊരു പുഴയായ് ഒഴുകീടും -----
ആ പുഴയൊരു കടലുകൊണ്ടു പോയി ---
തിരിച്ചുപിടിക്കും മുന്നോ അതിൽ ഉപ്പിന്റെ രസവും കലർന്നു പോൽ ---- ഇനിയും മഴയായ് പെയ്യുന്ന കാലം വരേക്കും കാത്തിടാം - - - -
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ