എഴുതാത്ത പേജുകള്‍
പറയാത്ത വാക്കുകള്‍
വാക്ക് മറക്കുന്ന വാചകങ്ങള്‍.
പൂക്കാത്ത പൂച്ചെടി
മണക്കാത്ത പൂവുകള്‍
വിരിയാന്‍ മടിക്കുന്ന പൂമുകുളം .
അടുക്കുന്നു തിരകള്‍
അകലുന്നലകള്‍
കരയെ മറക്കുന്ന കടലലകള്‍.
തുറക്കാത്ത പുസ്തകം
കാണാത്ത കഥകള്‍
വായന മറക്കുന്ന തലമുറകള്‍.
പാടത്ത പാട്ടുകള്‍
കേള്‍ക്കാത്ത ഈണങ്ങള്‍
കേള്‍ക്കാന്‍ കൊതിക്കുന്ന ഈരടികള്‍.
ഇല്ല സഹോദരര്‍
ഇല്ല സഹോദരി
എല്ലാര്ക്കും കണ്ണില്‍ കാമം മാത്രം.
അമ്മയെ വേണ്ട
അച്ഛനെ വേണ്ട
ഞാനും നീയും മാത്രം മതി.
എന്തൊരു ലോകം
എന്തൊരു മാറ്റം
ഇത് നാശത്തിലേക്കുള്ള പോക്കുതന്നെ
5 അഭിപ്രായങ്ങൾ:
എല്ലാം അന്യനമായി കൊണ്ടിരിക്കുന്നു
ഒന്നിനോടും നമുക്ക് ഉത്തരവാദിത്വവും ഇല്ലാതാവുന്നു
കാമം മാത്രമാണോ?ജീവിതം ???????
എല്ലാവരും ഈ ഗണത്തില്‍ പെടുന്നില്ല. ചിലരൊക്കെ എന്ന് തിരുത്ത്.
എല്ലാപേരെയും ഉദ്ദേശിച്ചല്ല .... എനിക്കറിയാം. നമ്മുടെ ഇടയില്‍ ബഹുഭൂരിപക്ഷം വരുന്ന ആളുകളും നല്ല മനസ്സും സംസ്കാരവും ഉള്ളവര്‍ ആണ് എന്ന് . പക്ഷെ ഒരു പാട് നന്മകളുടെ ഇടയില്‍ ഒരു ചീത്ത മതി എല്ലാം ഇല്ലാതാക്കാന്‍ . എത്ര മണം പ്രസരിക്കുന്ന ഇടമെങ്കിലും അവിടെ ഉണ്ടാകുന്ന ദുര്ഗന്ധത്ട്നാവും തീഷ്ണത
സ്ത്രീകളെ ബഹുമാനിക്കാൻ, കുറഞ്ഞപക്ഷം അപമാനിക്കാതിരിക്കാനെങ്കിലുമുള്ള സാമാന്യവിദ്യാഭ്യാസം ചെറുപ്പം മുതലേ നൽകേണ്ടതുണ്ട്. ലോകത്തുള്ള മുഴുവൻ തോന്ന്യാസങ്ങളുടെയും മൊത്തക്കച്ചവടക്കാരെ T.V വഴി നമ്മുടെ സ്വാകരണ മുറികളിൽ സ്വീകരിച്ചിരുത്തുന്ന ഭൂലോക മണ്ടത്തരം നമ്മൾ അവസാനിപ്പിച്ചേ മതിയാവൂ. നല്ല ഉദ്യമം!!
കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാരങ്ങള്‍ ചെറിയ വരികളീല്‍ കൊളുത്തി എടുത്ത കവിത വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ