12/04/2012

സന്ധ്യ

     
ആകാശം കുങ്കുമം വാരി വിതറുമ്പോള്‍
ഭൂമിയോ കസവ് ഞൊറിഞ്ഞ് നിന്നു.
അമ്പല മുറ്റത്തെ കല്‍വിളക്കില്‍
നെയ്ത്തിരി നാളങ്ങള്‍ കണ്ണുചിമ്മി.

അമ്പല കൊട്ടിലില്‍ അമ്പലപ്രാവുകള്‍
പുഷ്പാഞ്ജലികള്‍ തോഴുതിരുന്നു.
ഉമ്മറക്കൊലയില്‍ നിലവിളക്കിന്‍ശോഭ
എങ്ങും ഹരിനാമ കീര്‍ത്തനങ്ങള്‍......

കൂട്ടമായ്‌ പാറുന്നു  പക്ഷികള്‍ ചേക്കേറാന്‍
എങ്ങും കലപില കൊഞ്ചലുകള്‍,
പൂനിലാ ചന്ദ്രന്‍ പുഞ്ചിരി  തൂകി
ഭൂമിക്കു വെള്ളപ്പുടവ നല്കി.

പിച്ചികള്‍ മുല്ലകള്‍ കണ്ണുതുറന്നു
നക്ഷത്രപ്പൂക്കള്‍ വിതറി നിന്നു
കുളിര് കൊരിക്കൊണ്ട് മന്ദാനിലന്‍
എങ്ങും തത്തിക്കളിച്ചു പാറി .

എല്ലാര്ക്കും ഉള്ളം കുളിര്‍പ്പിക്കും  നീ സന്ധ്യേ
നിന്‍ സൌന്ദര്യം ആവോള മാസ്വദിക്കട്ടെ ഞാന്‍.

  

6 അഭിപ്രായങ്ങൾ:

മണ്ടൂസന്‍ പറഞ്ഞു...

പിച്ചികള്‍ മുല്ലകള്‍ കണ്ണുതുറന്നു
നക്ഷത്രപ്പൂക്കള്‍ വിതറി നിന്നു
കുളിര് കൊരിക്കൊണ്ട് മന്താനിലന്‍
എങ്ങും തത്തിക്കളിച്ചു പാറി .

നല്ല സാധാരണമായതും,ഇമ്പമുള്ളതുമായ വരികൾ.
ഇതിലെന്താണീ മന്താനിലെൻ ?
ആശംസകൾ.

asha sreekumar പറഞ്ഞു...

മന്ദാനിലന്‍.....അക്ഷരപ്പിശക് പറ്റിയത . ക്ഷമിക്കുക ... ഇളം കാറ്റ് എന്നര്‍ത്ഥം

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

നല്ല വരികള്‍

© Mubi പറഞ്ഞു...

ആശാ, നന്നായിരിക്കുന്നു. ചൊല്ലാന്‍ പറ്റിയ കവിത..

Rainy Dreamz ( പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നു, ഈണമുള്ള കവിത

ആശംസകള്

ajith പറഞ്ഞു...

എല്ലാര്ക്കും ഉള്ളം കുളിര്‍പ്പിക്കും നീ സന്ധ്യേ
നിന്‍ സൌന്ദര്യം ആവോള മാസ്വദിക്കട്ടെ ഞാന്‍.


വരികളെല്ലാം മനോഹരം