കവിതകൾ പൂക്കുമോരാരമത്തിൽ
ഒരു ഹിമ കണമായ് ഞാൻ തപസ്സിരിക്കെ
നിൻ അർക്ക രേണുക്കൾ സ്ഫടികമാക്കി
പിന്നെ നിന്നിൽ അലിഞ്ഞൊരു കവിതയായി
കവിതയുടെ തേനരുവി കണ്ടു നിൻ നാവിൽ
വാക്കിൻ വടിവുകൾ വിരൽത്തുമ്പിലും
കേട്ടു നിന്മൊഴിയിൽ സരസ്വതീ വിളയാട്ടം
ഞാനൊരു സംഗീത കാവ്യമായി
സംഗീത താളലയങ്ങളായ് നമ്മൾ
പൂമ്പാറ്റപോൽ പാറിപ്പറന്നു വാനിൽ
ആ സ്വർഗ്ഗ വാടിയിൽ പൂവുകളിൽ പാട്ടിന്റെ തേനും നുകർന്ന് പാറി
1 അഭിപ്രായം:
സംഗീതാരാമം കൊള്ളാം
ചില തെറ്റുകള്‍ കാണാന്‍ കഴിയുന്നുണ്ടെങ്കിലും, കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ