9/26/2013

അനാര്‍ക്കലി .....




ഞാന്‍
രാജപ്രതാപത്തിന്‍റെ
ഇഷ്ടികച്ചൂളയില്‍ ഹോമിക്കപ്പെട്ട 
നിസ്സഹായതയുടെ പ്രണയം

എനിക്കായ് കരയാന്‍ നിന്നില്‍ 
കണ്ണീര്‍ ബാക്കിയില്ലെന്നറിയാം 
കാരണം 
നീയും എനിക്കൊപ്പം ഹോമിക്കപ്പെട്ടല്ലോ 

പതാപത്തിന്റെ കണ്ണിലൂടെ 
നോക്കിയ പ്രഭുത്വം 
നമ്മുടെ പ്രണയം കണ്ടില്ല 

അല്ലയോ പ്രണയമേ നിന്നെ 
ആഭിജാത്യത്തിലൂടെ നോക്കാന്‍ 
ഞങ്ങള്‍ക്കറിയില്ലയിരുന്നു 

ചവിട്ടി മതിക്കപ്പെട്ട 
ആയിരം പ്രണയങ്ങളില്‍ 
ഒന്നുമാത്രം ഞങ്ങള്‍ 

ഒന്നോര്‍ക്കുക 
പ്രണയത്തിനു വേണം കണ്ണുകള്‍ 



4 അഭിപ്രായങ്ങൾ:

Mukesh M പറഞ്ഞു...

പ്രണയത്തിനു കണ്ണില്ല എന്നല്ലേ...

Mukesh M പറഞ്ഞു...

പ്രണയത്തിനു കണ്ണില്ല എന്നല്ലേ...

Aneesh chandran പറഞ്ഞു...

അനാര്‍ക്കലി മറ്റൊരു നാഗവല്ലിയാണ് എന്നും.

ajith പറഞ്ഞു...

പ്രണയത്തിന്റെ കണ്ണുകള്‍ മറ്റാരും കാണാക്കാഴ്ച്ചകള്‍ കാണുന്നു!