1/02/2014

തിരിഞ്ഞു നോക്കുമ്പോള്‍പുതുവര്‍ഷത്തിന്റെ  ലഹരി 
ഒട്ടും ചോരാതെ ഞാന്‍ 
ഓര്‍മ്മകള്‍ ഒന്നടുക്കട്ടെ !!

അച്ഛന്റെ  വിരലില്‍ 
തൂങ്ങി ലോകം കണ്ട നാളും
അമ്മയുടെ ലാളനയില്‍
നാവില്‍ രുചികള്‍ നിറച്ചതും 

സൌഹൃദ പ്പെരുമഴയില്‍
കാലം കണ്ണെഴുതി 
സന്തോഷം കൊലുസ്സണിയിച്ചു
മോഹങ്ങള്‍ പൊട്ടണിയിച്ചു 

ചെഗുവേരയും മാര്‍ക്സും 
ഏങ്കല്സും കലാലയാങ്കണത്തില്‍ 
വിപ്ലവ മോഹമായ് 

കണ്ണില്‍ പ്രണയ സാഗരം ഒളിപ്പിച്ചു   
ചുള്ളിക്കാടും അയ്യപ്പനും 
ഓയന്‍വിയും ഘനഗംഭീരമായ്‌
തന്മയമായ് ചൊല്ലി 
പ്രണയത്തീമനസ്സില്‍  നിറച്ചു

ഒരു മംഗല്യസൂത്രത്തിന്‍ ശ്രീയായ്
എന്നിലെ പ്രണയഭാവത്തിന്നര്‍ത്ഥം
പകര്‍ന്നതും  
എന്നിലെ ശ്രീയായി എന്റെ 'ശ്രീ' യായി 
എന്റെ കൈ പിടിച്ചൊപ്പം നടക്കുന്നു 

അമ്മയായ്  ഗൃഹനാഥയായ് 
സ്വസ്ഥയായ് അഭിമാനമായ് 
ജീവിത വഴിയില്‍ ഇരിക്കവേ 
എന്നിലെ എന്നില്‍  സന്തിഷ്ടയാണ് ഞാന്‍ 
ദുഃഖമൊട്ടുമേ ഇല്ല  
പരാജയമില്ല  
 
തിരിഞ്ഞു നോക്കിയാല്‍  
എങ്ങും നന്മകള്‍ മാത്രം
ഇന്നും നാളയും പുണ്യം നിറയട്ടെ 
ജീവിത യാത്രയില്‍ സ്നേഹാമൃതം 
നിറയട്ടെ  എല്ലാം നിന്‍ അനുഗ്രഹം 
 സര്‍വ്വേശ്വരാ !!!!!! 

8 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

അക്ഷരങ്ങളിലൂടെ ഒരായുസ്സിനെ ഇങ്ങനെ വരഞ്ഞാൽ അത് സുന്ദര ജീവിതം

സാജന്‍ വി എസ്സ് പറഞ്ഞു...

കുറഞ്ഞ വരികളിലൂടെ ജീവിതത്തെ മുഴുവന്‍ അവതരിപ്പിച്ചിരിക്കുന്നു.സുന്ദരമായിരിക്കുന്നു ഈ കവിത
പുതുവത്സര ആശംസകള്‍

aneesh kaathi പറഞ്ഞു...

തിരിഞ്ഞു നോക്കുമ്പോള്‍ ചില തിരിച്ചറിവുകള്‍ നെഞ്ചകത്തിലും ഒരു തിരിഞ്ഞു നോട്ടമുണ്ട് .http://kaathi-njan.blogspot.in/2013/12/blog-post_31.html

ajith പറഞ്ഞു...

എങ്ങും നന്മകള്‍ മാത്രം കാണുന്ന മനം

ഉണ്ണിയേട്ടന്‍ പറഞ്ഞു...

പുതുവര്‍ഷം നന്മകള്‍ നിറഞ്ഞതാവട്ടെ !!

Mubi പറഞ്ഞു...

എല്ലാം പകര്‍ത്തിയ തിരിഞ്ഞുനോട്ടം... പുതുവത്സരാശംസകള്‍ :)

തുമ്പി പറഞ്ഞു...

വരികളില്‍ ചാലിച്ചതിനേക്കാള്‍ ഏറെയാവട്ടെ ആ ജീവിതത്തിലെ സൌന്ദര്യം.

vijin പറഞ്ഞു...

തിരിഞ്ഞു നോക്കുമ്പോള്‍ നന്മകള്‍ മാത്രം കാണാനാകുന്നത് സന്തോഷം ... തുടരട്ടെ ...