2/25/2014

മാഞ്ഞ സന്ധ്യ

   

സിന്ധൂരരേഖ മാഞ്ഞൊരു സന്ധ്യപോല്‍
ഉമ്മറക്കൊലായില്‍ ഒറ്റക്കായി ....
കൂട്ടമായെത്തിയ കിളികള്‍ കൂടണഞ്ഞപോല്‍
നിശബ്ദമായ് 
വന്നവര്‍ വന്നവര്‍  പൊയ്ക്കഴിഞ്ഞു.

ഒഴിഞ്ഞ ചാരുകസേരയില്‍ ചാരി 
കോലായില്‍ തറയിലിരുപ്പാണപ്പോഴും 
നരക്കാന്‍ തുടങ്ങിയ തലയില്‍ കൈ താങ്ങി 
ഇരുട്ട് കവരുന്ന സന്ധ്യപോലെ

ശാഠ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു
ശണ്ഠകള്‍ നിത്യമാം സംഭവവും
നേര്‍ക്കുനേര്‍ കണ്ടാല്‍ പോര്‍ വിളിചെന്നാലും
ഇന്നതിന്‍ ശൂന്യത അറിയുന്നേറെ.....


ഏഴാം കടലിന്നക്കരെ നിന്നും
മക്കള്‍ വിളിക്കുന്നുണ്ടെന്നുമെന്നും
അമ്മാ സുഖമല്ലേ ഭക്ഷണം കഴിച്ചില്ലേ
തങ്കമ്മ വന്നല്ലോ കൂട്ടിനിന്നും ....

തിണ്ണയില്‍ കിണ്ടിയില്‍ വെള്ളം വച്ചുഞാന്‍
ഊണിന്  ചമ്മന്തിയുണ്ട് വായോ
ഓണത്തിനും വേണം ഊണിന് ചമ്മന്തി 
ഇല്ലേല്‍ പ്പിണങ്ങി പ്പരിഭവിക്കും 

മുറ്റത്തു പൈപ്പുണ്ട് കാല്‍കഴുകാനെന്നാലും
തിണ്ണയില്‍ കിണ്ടീന്നെ കാല്‍കഴുകൂ....
പിണക്കമാണേന്നാലും പാടില്ല 
ഞാനിവിടുന്നു എവിടെക്കും മാറിനില്‍ക്കാന്‍ 

മിണ്ടില്ല എങ്കിലും കണ്ടില്ല എന്നാല്‍ 
ആ കണ്ണില്‍ പരിഭ്രമം ഞാന്‍ കണ്ടിരുന്നു 
എപ്പോഴും ഞാന്‍ വിളിപ്പുറത്ത്ണ്ടാകണം
ഇപ്പോഴും എന്നെ കാണുന്നുണ്ടോ ....??

ഇത്രേം  ഞാന്‍നിന്നെ  സ്നേഹിചിരുന്നുവോ 
അറിയുന്നു ഇല്ലാതെനിക്കുവയ്യ
ഞാനും വരട്ടയോ എവിടെയാണിന്നു നീ  
ഞാനില്ലാതെങ്ങിനെ ........??????

9 അഭിപ്രായങ്ങൾ:

Harinath പറഞ്ഞു...

സിന്ധൂരരേഖ മാഞ്ഞൊരു സന്ധ്യപോല്‍...

© Mubi പറഞ്ഞു...

വാര്‍ദ്ധക്യത്തിലെ ഏകാന്തത... :(

viddiman പറഞ്ഞു...

സന്ധ്യമാഞ്ഞുപോയ് ഇരുളിൽ തനിച്ചായൊരു ഭൂമിയെ പോൽ..

ലളിതം.

ഫോണ്ട് സൈസ് തീരെ ചെറുതായി പോയി.

ajith പറഞ്ഞു...

ഇണപോയ കിളിയെപ്പോലെ!

asrus irumbuzhi പറഞ്ഞു...

ഒറ്റക്കായ്‌
ഒറ്റക്കിരിപ്പായ്
വാര്‍ദ്ധക്യമായ് ...

Shahida Abdul Jaleel പറഞ്ഞു...

പ്രായം ചെന്നാല്‍ നമ്മളും നാളെ ..നന്നായിരിക്കുന്നു ...

സാജന്‍ വി എസ്സ് പറഞ്ഞു...

സന്ധ്യ മാഞ്ഞു

നന്നായിരിക്കുന്നു..ആശംസകള്‍

vijin manjeri പറഞ്ഞു...

ഇത്രേം ഞാന്‍നിന്നെ സ്നേഹിചിരുന്നുവോ
അറിയുന്നു ഇല്ലാതെനിക്കുവയ്യ
ഞാനും വരട്ടയോ എവിടെയാണിന്നു നീ
ഞാനില്ലാതെങ്ങിനെ .......
ഇഷ്ട്ടത്തോടെ

asha sreekumar പറഞ്ഞു...

വായനക്കും അഭിപ്രായത്തിനും എല്ലാപേര്‍ക്കും നന്ദി