3/25/2014

ഒരു സ്വര്‍ണ്ണമീന്‍


ചുറ്റും പച്ചപ്പുകള്‍ വെള്ളാരം കല്ലുകള്‍ 
നീന്തിക്കളിക്കുവാന്‍  തെളിനീര്‍ കുളിരുകള്‍ 
വര്‍ണ്ണച്ചിറകുമായ് പ്പാറിക്കളിച്ചു 
നീന്തിത്തുടിച്ചു രസിച്ചു 

ആറ്റിന്നൊഴുക്കില്ല 
കാഴ്ചക്ക് മാറ്റമില്ല 
എല്ലാം എനിക്കുണ്ട് ഒന്നുമില്ലാത്തൊരു 
സ്പടികത്തിന്‍ പാത്രമാണെന്റെ ലോകം 

കാണുന്നു  നല്ലവെളിച്ചം
അസ്തമിക്കുന്നത്  രാത്രിയായാല്‍ 
അത് സൂര്യവെളിച്ചമല്ലെന്നറിയാം
വെറും നിയോണ്‍ വെളിച്ചമെന്നെനിക്കറിയാം 
അറിയാമതെങ്കിലും അറിയില്ലെനിക്കെന്നു 
നിന്നെപ്പറഞ്ഞു വിശ്വസിപ്പിച്ചു ഞാന്‍ 

ചുറ്റും നിറഞ്ഞത്‌  പ്ലാസ്ടിക്കിലകളും  
മണമില്ലാപ്പൂക്കളും
കൃത്യമായ് നല്‍കുന്ന ഭക്ഷണ ചീളുകള്‍ 
കുമിളയായ് കിട്ടുന്നു ജീവവായു .... 

എന്റെ ഇഷ്ടങ്ങള്‍ മറക്കുന്നു ഞാന്‍ 
അല്ല മറക്കണം ഞാന്‍ 
നിന്‍റെ ഇഷ്ടങ്ങള്‍ അറിയണം ഞാന്‍ 
നീ പറയുമ്പോള്‍ കഴിക്കണം ഞാന്‍ 
നീപറയുമ്പോള്‍  ഉണരണം ഞാന്‍ 

ഒരു സ്പടിക പ്പാത്രത്തില്‍ 
നിറയുന്ന വര്‍ണ്ണപ്പ്രപഞ്ചമാണെന്‍റെ ലോകം 
എപ്പോള്‍ വേണേലും പൊട്ടിച്ചിതറിടാം
എന്റെ ലോകത്തിന്‍ അതിര്‍വരമ്പ് 
എങ്കിലും നീന്തിത്തുടിക്കുന്നു ഞാന്‍ 
വെള്ളത്തിലലിയുന്ന കണ്ണീര്‍ നനവുകള്‍ 
ആരാരും കാണില്ലെനിക്കറിയാം 


8 അഭിപ്രായങ്ങൾ:

KHARAAKSHARANGAL പറഞ്ഞു...

വായിച്ചു

asha sreekumar പറഞ്ഞു...

പക്ഷെ അഭിപ്രായം പറഞ്ഞില്ല
KHARAAKSHARANGAL

© Mubi പറഞ്ഞു...

"ഒന്നുമില്ലാത്തൊരു സ്ഫടിക പാത്രമാണെന്‍റെ ലോകം"...കൊള്ളാം

viddiman പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
viddiman പറഞ്ഞു...

സ്വർണ്ണമത്സ്യത്തിന്റെ കാഴ്ച്ചയാണു പറയുന്നതെങ്കിലും ആ കാഴ്ച്ച, കൃത്രിമങ്ങൾക്കും ആഡംഭരങ്ങൾക്കും ഔദാര്യങ്ങൾക്കുമിടയിൽ നിസ്സഹായരായി നീന്തിതുടിച്ച് ജീവിതം ജീവിച്ച് തീർക്കുന്ന മനുഷ്യജന്മങ്ങളുടെ കാഴ്ച്ച കൂടിയാവുന്നുണ്ട്.

"കാണുന്നു നല്ലവെളിച്ചം
അസ്തമിക്കുന്നത് രാത്രിയായാല്‍
അത് സൂര്യവെളിച്ചമല്ലെന്നറിയാം
വെറും നിയോണ്‍ വെളിച്ചമെന്നെനിക്കറിയാം
അറിയാമതെങ്കിലും അറിയില്ലെനിക്കെന്നു
നിന്നെപ്പറഞ്ഞു വിശ്വസിപ്പിച്ചു ഞാന്‍"

ഇങ്ങനെ ചില വരികളൊക്കെ ഇതിൽകൂടുതൽ നന്നാക്കി എഴുതാമെന്ന് തോന്നി.

'സ്ഫടികം' ആണ് ശരി

ajith പറഞ്ഞു...

ചില്ലുകൂട്ടിലല്ലേ? പിന്നെന്താ കുഴപ്പം എന്ന് ചോദിക്കും!!

Risha Rasheed പറഞ്ഞു...

മനിത ജന്മത്തിന്‍
ബാക്കി പത്രം..rr

Sudheer Das പറഞ്ഞു...

കൊള്ളാം