4/09/2014

സ്വയം അറിയാന്‍

               


കാണുന്ന കാഴ്ച്ചതന്‍ പൊരുള്‍ തേടി അലയുമ്പോള്‍ 
അറിയുന്നില്ലി വിലപ്പെട്ട മനുഷ്യ ജന്മത്തിന്‍ പൊരുള്‍ 
പാഴാക്കിക്കളയുന്ന ഓരോ നിമിഷവും 
നഷ്ടപ്പെടുത്തലാണോര്‍ക്കാം നമുക്ക് 

ഒരു നീര്‍ക്കുമിളപോല്‍ എപ്പോഴും പൊട്ടാം
ഈ ജന്മമാം കുമിളയും തിരിച്ചറിയൂ... 
ചെയ്യുവാനുണ്ടൊരുപാട് കാര്യങ്ങള്‍ 
സഹജീവിക്കു നല്‍കാം ഒരിറ്റു സ്നേഹം. 

മറക്കാതിരിക്കാം പിന്നിട്ടവഴികള്‍ 
മറക്കാം നമുക്കേറ്റ മുറിവിന്‍റെ പാടുകള്‍. 
പൊറുക്കാന്‍ പഠിക്കാം ചിരിക്കാന്‍ ശ്രമിക്കാം 
ഔന്നിത്യങ്ങളില്‍ സ്വയം മറക്കാതിരിക്കാം .

അലറി ഇരമ്പുന്ന കടലും ഒരുക്കുന്നു 
ഒരുപാട് ജീവന് താവളങ്ങള്‍ .
വെറുതെ അലയുന്ന മേഘവും പൊഴിയുന്നു 
തെളിനീര്‍  മഴയായി കുളിര് നല്‍കാന്‍. 

കണ്ണ് തുറന്നൊന്നു നോക്കാതെ ചൊല്ലുന്നു 
ഈ ലോകം നാശ മെന്നാര്‍ത്തു വിളിക്കുന്നു... 
നന്മകള്‍ ഒന്നും കാണാതെ  നമ്മള്‍ സ്വയം 
കണ്ണടച്ചെല്ലാം ഇരുട്ടെന്നു കേഴുന്നു.... 

കണ്ണുതുറക്കാം കാണാന്‍ ശ്രമിക്കാം 
ഇരുട്ടിലും ഇറ്റു വെളിച്ചം പകരാം 
പോരുക കൂട്ടരേ കൈകൊര്‍ത്തിടാം 
ഒരു നല്ല നാളെക്കായ്‌ സ്നേഹത്തിനായ് .....

7 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മറക്കാം നമുക്കേറ്റ മുറിവിന്റെ പാടുകള്‍..

കൊള്ളാം, നന്നായിരിയ്ക്കുന്നു

viddiman പറഞ്ഞു...

സന്മാർഗ കവിത.
കേൾക്കുമ്പോൾ ശരിയെന്ന് തല കുലുക്കുമ്പോഴും മനസ്സിൽ തങ്ങി നിൽക്കാൻ മാത്രം ശക്തിയില്ല കവിതയ്ക്ക്.

ഹരിപ്പാട് ഗീതാകുമാരി പറഞ്ഞു...

ഹൃദ്യമായിരുന്നു
നല്ല എഴുത്തും
ആശയവും

aneesh kaathi പറഞ്ഞു...

ഏറ്റുപാടാം..ഇനി പുതിയ പുതിയ വിഷയങ്ങള്‍ കവിതയ്ക്ക് കണ്ടെത്തുക

Mubi പറഞ്ഞു...

ഇരുട്ടിലും ഇറ്റു വെളിച്ചം പകരാം...

സുധീര്‍ദാസ്‌ പറഞ്ഞു...

നല്ല സന്ദേശങ്ങള്‍. എന്നാലും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നുതോന്നുന്നു.

Gireesh KS പറഞ്ഞു...

കണ്ണ് തുറപ്പിക്കുന്ന വരികൾ..
നല്ല വരികൾ..