7/02/2014

അകലം

      

  
ഓര്‍മ്മകള്‍ വെള്ളാരം കല്ലുകള്‍
പെറുക്കിനടന്ന കാലത്തിലേക്ക്
പ്രകാശ വേഗത്തില്‍
സഞ്ചരിക്കുകയാണ്
ഒരുപാടു പുറകിലേക്ക്....
ഇന്നോ ഇന്നലെയോ ഇല്ലാതെ
അതിനുംപുറകിലെവിടെയോ
അടുക്കില്ലാതെ അലയുന്നു...
ഇടയ്ക്കു അപരിചിതമായ
ചില ചിലമ്പലുകള്‍
അയാള്‍ കേള്‍ക്കുന്നുണ്ട്
വെള്ളം തരുന്നുണ്ട്
കുളിപ്പിക്കുന്നുണ്ട്
ആരൊക്കെ ഇവര്‍
ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരുന്നു....
ചാരെ തനിക്കുനേരെ
അറിയാതടഞ്ഞുപോയ
വാതിലിനു മുന്നില്‍
തുറക്കാന്‍ പറ്റാത്ത
താക്കോലുമായി
പ്രിയതമ അന്യയെപ്പോലെ
നിസ്സഹായയായി ......


2 അഭിപ്രായങ്ങൾ:

സാജന്‍ വി എസ്സ് പറഞ്ഞു...

ഓര്‍മകളിലേക്ക് ഒരു തിരിച്ചു പോക്ക്.നന്നായിരിക്കുന്നു

ajith പറഞ്ഞു...

നിസ്സഹായരാകുന്ന സമയങ്ങള്‍