വിണ്ണിന്റെ നീലിമയില്‍ കണ്ണനെ കണ്ടു ഞാന്‍
മേഘത്തിന്‍ തുണ്ടില്‍ പൈക്കളെയും .
കളകൂജനമായ് മുരളിക കേട്ടുഞാന്‍
കണിക്കൊന്ന മലരില്‍ നിന്‍ ചേല കണ്ടു.
കള കൂജനത്ത്തിലും ദല മര്‍മ്മരത്തിലും
മയങ്ങുന്നു കണ്ണന്റെ മധുര ഗീതം
ആ ഗാന ലഹരിയില്‍ ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ്
കണ്ണന്റെ പ്രിയസഖി രാധികയായ്
എന്മനോ വൃന്ദാവനത്തിലെങ്ങും
പാരിജാതങ്ങള്‍ പൂത്തുലഞ്ഞു
മയിലുകള്‍ പീലിവിടര്‍ത്തി
നിന്സ്വരമെന്നിലലിഞ്ഞു ഞാനൊരു
മായലോകത്തിലായ്
മുരളീരവമെന്‍ ഹൃദയതാളം
നൂപുര ധ്വനിയെന്‍ ശ്വാസതാളം
കോമളമേനിയെന്‍ ദൃശ്യ ലോകം
ഹരിനാമകീര്‍ത്തനമെന്‍ ശ്രവ്യലോകം ....
ഹരിനാമ കീര്‍ത്തനമെന്‍ ശ്രവ്യലോകം
1 അഭിപ്രായം:
നന്നായിരിക്കുന്നു പ്രിയ രാധേ.... കണ്ണന്‍റെ സഖിയാം രാധേ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ