ചോര ചാറിച്ചൊരു ജീവിതം, അതില്‍
സ്വപ്നങ്ങള്‍ കൊണ്ടൊരു കൊട്ടാരം
കത്തിനില്ക്കുന്നോര യെവ്വന കാലത്തില്‍
എല്ലാം ത്യജിച്ചവാന്‍ യാത്രയായി
ഒരുപാടു മോഹത്തിന് മാറാപ്പു മായവാന്‍
സ്വപ്ന വിമാനത്തില്‍ യാത്രയായി
ഉള്ളില്‍ പിടയുന്ന നോവുമറന്നു
സ്വന്തം വിയര്‍പ്പവന്‍ മുത്താക്കി
കത്തുന്ന യെവ്വനം ഉരുക്കി എടുത്തു
മോഹക്കൊട്ടാരത്തിന് ചുവരുകെട്ടി
ഒരു കൊച്ചു പനിയായി വന്നു വില്ലന്‍
പ്രജ്ഞയും കൊണ്ടു കടന്നു പോയി
ചലനം നശിച്ചു ഓര്മ്മനശിച്ചു
കണ്ണുകള്‍ മാത്രം ചലിച്ചു നിന്നു
അതില്‍ കത്തുന്ന മോഹങ്ങള്‍ ബാക്കിയായി
ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞു
സ്വപ്നങ്ങളില്ലാ വിമാനത്തില്‍ കേറ്റിയാ
പട്ടമോഹത്തിനെ കൊണ്ടു വന്നു
അവള് പോട്ടിക്കരയാതെ നോക്കിനിന്നു
ഒരു ശിലാ പ്രതിമയായ് ഉറഞ്ഞു നിന്നു
2 അഭിപ്രായങ്ങൾ:
ഒരു കൊച്ചു പനിയായി വന്നു വില്ലന്‍
പ്രജ്ഞയും കൊണ്ടു കടന്നു പോയി
ചലനം നശിച്ചു ഓര്മ്മനശിച്ചു
കണ്ണുകള്‍ മാത്രം ചലിച്ചു നിന്നു
അതില്‍ കത്തുന്ന മോഹങ്ങള്‍ ബാക്കിയായി
മനസ്സിനെ ഇത്തിരി വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വരികള്‍
ആശംസകള്‍
tioആത്മബലി നടത്തിയവൾ ..സ്വതം ആർക്കോ പണയം വെച്ചവൾ എന്നൊക്കെ തോന്നുമെങ്കിലും ഹ്രുദയത്തിന്റെ ആർദ്രതനിഴലിക്കുന്ന വരികൾ വളരെ നന്നായി എഴുതിയിരിക്കുന്നൂ...ഹ്രുദ്യമായിരിക്കുന്നൂ വരികൾ...എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ