രണ്ടുവര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് വന്നതാണ്. ഞങ്ങള്‍ തറവാട്ടില്‍ രാവിലെ എത്തിയതാണ്.ഞങ്ങള്‍ വന്നത് പ്രമാണിച്ച് വീട്ടില്‍ എല്ലാപേരും എത്തീട്ടുണ്ട്ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉത്സവ പ്രതീതി .ആഘോഷപൂര്‍വമുള്ള ഉച്ചയൂണിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ പിച്ചവച്ച ,ചിത്രശലഭത്തിന്റെ കൂടെ പറക്കാന്‍ ശ്രമിച്ച , കിലുക്കാം പെട്ടി കണ ക്കെ തുള്ളിച്ചടിയ, ശ്രീയെട്ടന്റെ കൈപിടിച്ച് എല്ലാ പെണ്‍കുട്ടികളുടെയും അനിവാര്യതയിലേക്ക് കുടിയിരുത്തപ്പെട്ട എന്റെ വീട്. മോഹങ്ങളും മോഹ ഭംങ്ങഗളുംഒക്കെ ഇണചേര്‍ന്ന മനോവിചാരത്തോടെ ഞാന്‍ വടക്കേ പറമ്പി ലേക്ക് നടന്നു . ഹനുമാന്റെ കദളീവനം പോലെ മനോഹരമായ ഒരു വാഴ ത്തോട്ടം പണ്ട് ഇവിടെ ഒരു കൊച്ചു ഓലപ്പുരയുണ്ടായിരുന്നു അപ്പേട്ടനും.... കാറ്റിന്റെ ഈണങ്ങളില്‍ എവിടെഒക്കെയോ മണിക്കുട്ടീ... എന്നാ വിളി കാതില്‍ പ്രതിധ്വനി ക്കുന്നു എന്റെ കണ്ണില്‍ നിന്നും കണ്ണുനീര് ഒഴുകി.
''എന്തേ പാറൂട്ടീ ഒറ്റയ്ക്ക് ... ദിവാസ്വപ്നം കണാണോ'' ശ്രീയെട്ടന്റെ ശബ്ദം.. മക്കളുമായി ശ്രീയേട്ടന് ഒപ്പമെത്തി വാ നമുക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ കുലയുണ്ടോന്നു നോക്കാം എന്നുപറഞ്ഞു തോട്ടത്തിലേക്കിറങ്ങി വാഴത്തേന്‍ ഞങ്ങള്‍ക്ക് പറിച്ചു തന്നു. കുറേനേരം അവിടെ ചിലവഴിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞാന്‍ എന്റെ വീടിറെ മട്ടുപ്പാവില്‍ പോക്കുവെയിലിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുകയായിരുന്നു. പ്രവാസത്തില്‍ നഷ്ടപ്പെട്ടവിലപ്പെട്ട ഒരു ഭംഗി ... പകല്‍ വിടപറയുന്ന... പക്ഷികള്‍ കൂടണയുന്ന... ഭംഗികള്‍ മറയുന്ന...ഇരുട്ട് വ്യാപിക്കുന്നതിന്റെ ഒക്കെ സൂചന...എങ്കിലും സന്ധ്യേ നീ എത്ര സുന്ദരി !!! വരാന്‍ പോകുന്ന ഇരുട്ടിന്റെ കുറിച്ച് ചിന്തിക്കാതെ തന്റെ ചുവന്നു തുടുത്ത
മുഖത്തില്‍ കുങ്കുമപൊട്ടുകുത്തി മഞ്ഞ കസവണിഞ്ഞു നില്‍ക്കുന്നകുലീനയായ സന്ധ്യ.... ഇവിടെ ഇങ്ങനെ ഇരി ക്കാന്‍ എന്തുരസമാണ് ഒരു തണുത്ത കാറ്റ് എന്നെ തഴുകി കൊണ്ടിരുന്നു.
എന്റെ സുന്ദര ഏകാന്തതയെ തടസ്സപ്പെടുത്തി ഒരു കാര്‍ ഗേറ്റിനു മുന്നില്‍ വന്നു നിന്നു അതില്‍നിന്നും ഒരാള്‍ ഇറങ്ങി ഗേറ്റ് തുറക്കുന്നു ഞാന്‍ അമ്പര പ്പോടെ പെട്ടെന്ന് താഴെ ഇറങ്ങി ഗേറ്റിനടുത്തെത്തി ഇതിനിടെ കാര്‍ മുറ്റത്തെ ത്തിയിരുന്നു അതില്‍നിന്നും സുമുഖനായ ഒരാള്‍ ഇറങ്ങി എന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ നിറഞ്ഞ പുഞ്ചിരിയുമായി വീട്ടിനുള്ളി ലേക്ക് കയറി. എന്നിട്ട് ചോദിച്ചു ''നിനെക്കെന്നെ മനസ്സിലായില്ലേ..ഞാന്‍ നിന്റെ അപ്പേട്ടനാടി...എന്റെ മണിക്കുട്ടീ നീ എന്നെ മറന്നോ? ഞങ്ങള്‍ നാടുവിടുമ്പോള്‍ നീമാത്രമല്ലേ കരഞ്ഞത് ..പോകല്ലേന്നു പറഞ്ഞത് .. ഇന്ന് ഞാന്‍ തിരിച്ചുവന്നതും
നിനെക്കുവേണ്ടിയാണ്..ഞാന്‍ ജീവിക്കുന്നു എന്ന് നിന്നെ അറിയിക്കാന്‍ ... അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു പിന്നീടൊന്നും ഞാന്‍ കേട്ടില്ല ഞാന്‍ ഒരു പന്ത്രണ്ടു കാരിയായി മാറുകയായിരുന്നു .
ഞാന്‍ പിച്ചവച്ചത് മുതല്‍ എന്നെ കൈപിടിച്ച് നടത്താന്‍ അപ്പേട്ടന് ഉണ്ടാ യിരുന്നു. മണിക്കുട്ടീന്നുള്ള വിളികേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. വീട് അപ്പുറത്തെങ്കിലും അപ്പേട്ടന് എപ്പോഴും ഞങ്ങളോടോപ്പമാണ് വിമലേച്ചി, നാട്ടുകാരുടെ എല്ലാം വിമലേച്ചി അപ്പേട്ടന്റെ അമ്മ എന്റെ അമ്മയെ സഹായിക്കാന്‍ വീട്ടില്‍ ഉണ്ടാകും. ഒപ്പം അപ്പേട്ടനും .
മണ്ണപ്പം ചുടാനും ഊഞ്ഞാലാട്ടാനും കുളിക്കാനും കളിക്കാനും ഒക്കെ എനിക്കപ്പേട്ടന്‍ വേണം അപ്പേട്ടന് ഞാനും തോട്ടിലും തൊടിയിലും ഒക്കെയായി ഞങ്ങള്‍ ആടിപ്പാടിനടന്നു. സ്കൂളില്‍ പോകുമ്പോള്‍ എന്റെ ബോഡി ഗാടായി രുന്നു. എനിക്ക് അമ്പിളിമാമനെ വേണം എന്നുപറഞ്ഞാല്‍ അതിനും ഒരു ശ്രമം നടത്തും അതാണെന്റെ അപ്പേട്ടന്...
അപ്പേട്ടന്റെ അമ്മ ... മെലിഞ്ഞുണങ്ങി എങ്കിലും ഒരു താഴമ്പൂ പോലെ സുന്ദരിയായിരുന്നു .......ദുഃഖം തളംകെട്ടിനില്ക്കുന്ന കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞു നിന്നിരുന്നു എങ്കിലും എവിടെയോ അവര്‍ എപ്പോഴും ഒരു ചിരിച്ച മുഖം സൂക്ഷിച്ചിരുന്നു സ്നേഹസ്വരൂപിയായ അവരെ ഞാനും അമ്മെ എന്ന് വിളിച്ചിരുന്നു . പക്ഷെ അപ്പേട്ടന്റെ അച്ഛന് ഏതുനേരവും ചാരായത്തില്‍ മുങ്ങി... ഒരിക്കല്‍പോലും ആരും അയാളെ സ്വബോധത്തോടെ കണ്ടിട്ടില്ല നാടുമുഴുവന്‍ കടം വാങ്ങി കുടിച്ചു നടക്കുന്ന വെറും ഒരാഭാസന്... സ്വന്തം ഭര്‍ത്താവിനെ നിയന്ത്രിക്കാനോ മറുത്തുപറയാനോ ആ പാവം സ്ത്രീക്കറിയില്ലായിരുന്നു . വീടുകളില്‍ അടുക്കളപ്പണി ചെയ്തും പശുവിനെ വളര്‍ത്തിയും അവര്‍ മകനെ നന്നായി വളര്‍ത്താന്‍ പെടാപാട് പെടുകയായിരുന്നു..
അങ്ങിനെ ഇരിക്കെ ഞങ്ങള്‍ സ്കൂളില്‍ നിന്നു മടങ്ങിവന്ന ഞങ്ങള്‍ കണ്ടത് മുട്ടത്തു ബോധമില്ലാതെ കിടക്കുന്ന അമ്മയെയും ചോരയില്‍ കുളിച്ചു കിട ക്കുന്ന അപ്പേട്ടന്റെ അച്ചനെയുമാണ് വീടിന്റെ സ്ഥാനത്ത് ഒരു പിടിച്ചാരവും. വാവിട്ടു നിലവിളിചോടിയ അപ്പേട്ടന് .... ആരോക്കെയോചെര്‍ന്നു ആ അച്ഛനെയും അമ്മയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ അപ്പേട്ടനും.... എല്ലാം കണ്ടു പേടിച്ചു അലമുറയിട്ടു കരഞ്ഞ എന്നെ അമ്മ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
അതിനു ശേഷം അവരെ ആരെയും ഞങ്ങള്‍ കണ്ടിട്ടേ ഇല്ല. ആ വാടക വീടിന്റെ സ്ഥലം അച്ഛന് ഒന്നാന്തരം വഴത്തോപ്പാക്കി ....അപ്പേട്ടന്റെ പൊട്ടി ച്ചിരിയാണ് എന്നെ ചിന്തയില്‍ നിന്നുനര്ത്തിയത്. അപ്പേട്ടന് ഏട്ടന്റെ ജീവിത വിജയം വിശദമായി അഭിമാനത്തോടെ പറയുകയായിരുന്നു അപ്പോഴും.ഞാന്‍
ഒന്നും കേട്ടില്ല ... ഒന്നുമാത്രം എനിക്ക് മനസ്സിലായി അപ്പേട്ടനും അമ്മയും ഇപ്പോഴും ജീവിച്ചിരിക്കുന്നു ... സുഖമായി സമ്പന്നനായി....എനിക്കത് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു ....
മനസ്സിന്റെ കോണില്‍ ഒരുഭാഗത്ത് ഞാനറിയാതെ എരിഞ്ഞുകൊണ്ടിരുന്ന ആ കനലില്‍ വെള്ളം ഒഴിച്ച് കേടുത്തിയതിന്റെ ചാരിതാര്‍ത്ഥ്യം .....ഞാന്‍ കണ്ണടച്ച് എല്ലാ ഈശ്വരന്മാര്ക്കും നന്ദി പറഞ്ഞു .
8 അഭിപ്രായങ്ങൾ:
ഹി ഹി ആരും കമെന്റ്റ് ഇട്ടില്ലേ ..എങ്കില്‍ തേങ്ങ ഞാന്‍ തന്നെ ഉടക്കാം
നന്നായി എഴുതി. സിനിമയിലൊക്കെ കണ്ടുമടുത്ത പ്രമേയമാണെങ്കിലും ആസ്വദിച്ചു.. ആശംസകള്‍. വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കണേ.. ആശംസകള്‍.
ഒരു തണുപ്പുണ്ട് വരികള്‍ക്കും ഭാഷക്കും കൂടുതല്‍ കൃശഗാത്രമാണ് സാഹിത്യത്തിന്റെ ഭംഗി കൂട്ടുക...നന്നായി..തുടരുക ആശ ചേച്ചി...
കഥയ്ക്ക് പുതുമയില്ലെങ്കിലും അവതരണം നന്നായി..
ആശംസകള്‍...
നന്നായി എഴുതി ...എഴുത്ത് തുടരട്ടെ ...ആശംസകള്‍ !!
enikku ishattapettu
nannayittundu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ