നിലാവുള്ള രാത്രിയില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ നോക്കി ഇരിക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു . കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍ എന്നോട് കിന്നാരം പറയും. വെള്ളിമെഘങ്ങളൊപ്പം ഒളിച്ചുകളിക്കുന്ന അമ്പിളിമാമനെ കണ്ടി രിക്കാന്‍ എന്ത് രസമാണ്. ഇളം കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന മരക്കൊമ്പുകളും എങ്ങുനിന്നോ കേള്‍ക്കുന്ന തവളകളുടെ മഴ അറിയിപ്പും. ചില്ലിടുവിന്റെ ചിലപ്പും ഒക്കെ നാട്ടിലെ പ്രകൃതിക്കെന്തു ഭംഗി .
ഇന്നിവിടെ ഈ നാട്ടില്‍ മനുഷ്യനിര്‍മ്മിത കൃതൃമ നഗരത്തില്‍ ....ഈ തിരക്കില്‍ അതൊന്നും ആരും ശ്രദ്ധിക്കാറില്ല .ഒരുപക്ഷേ ശ്രധിച്ചാലോ നിരാശ മാത്രം .
ഉദയ സൂര്യന്റെ സുന്ദരത, അസ്തമയസൂര്യന്റെ വശ്യത ഒന്നും ഇവിടെ അനുഭവപ്പെടില്ല. കാറ്റിലാടി ഉലയുന്ന മരപ്പടര്‍പ്പ്കളോ കരിഞ്ഞു വീഴുന്ന കരിയിലയോ ഇല്ല അങ്ങിങ്ങ് നട്ടുപിടിപ്പിച്ച മരങ്ങള്‍ ഉണ്ടെന്നാലും അതില്‍നിന്നു ഒരു കരിയില വീണാല്‍ അപ്പോള്‍ തന്നെ അത് പെറുക്കി കളയാന്‍ ആളുണ്ട് കാരണം ഇത് 'clean city' അല്ലെ. ഇവിടെ കരിയില പാടില്ല...
കൊണ്ക്രീറ്റു വനത്തില്‍ കുറെ മനുഷ്യമൃഗങ്ങള്‍ മാത്രം. കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മണ്ണില്ല വിണ്ണില്ല നക്ഷത്രമില്ല വെളുക്കെ ചിരിക്കുന്ന, മേഘങ്ങളോടു കണ്ണുപൊത്തിക്കളിക്കുന്ന അമ്പിളിമാമനും ഇല്ല . ഉള്ളതോ ഓജസ്സും ഭംഗിയും ഇല്ലാത്ത മൂണ്‍ മാത്രം. ഇവിടെ നക്ഷത്ര കൂട്ടുകാരില്ല ഉണ്ട് ഈ കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണുകതന്നെ വളരെ പ്രയാസം അങ്ങിങ്ങ് ഒന്നോ രണ്ടോ വിളറിയ നിറത്തില്‍ മ്ലാനതയോടെ മങ്ങി മയങ്ങി നില്ക്കുന്നവ.
ആകാശത്തില്‍ ഒരു തുണ്ട് മേഘമില്ല കടും നിറത്തില്‍ ചലനമറ്റ കടലുപോലെ പരന്നു കിടക്കുന്നു.പറന്ന് കളിക്കാന്‍ പക്ഷികള്‍ ഇല്ലാതെ .... വിരസമായി മലര്‍ന്നു കിടക്കുന്നു .ഞാന്‍ ആലോചിക്കാറുണ്ട് .......ഇവിടുത്തെ ആകാശവും,നക്ഷത്രങ്ങളും, ചന്ദ്രനും ഒക്കെ ഒരു കുയിലിന്റെ പാട്ടിനായി, കിളികളുടെ ചിലപ്പിനായി,ഒരു തുണ്ട് മേഘത്തിനായി ഒക്കെ തപസ്സു ചെയ്യുകയാവും എന്ന് .
നേരം വെളുപ്പിക്കുന്ന കിളിയോ കോകിഉനര്ത്തന് അങ്കവാലന്‍ കോഴിയോ ഇല്ലാത്തതിനാല്‍ സൂര്യന്‍ ഉദിക്കുന്നത് അസ്തമിക്കുന്നതും അസ്തമിക്കുന്നതും
അതിന്റെ ഇഷ്ടം പോലെ തന്നെ . തണുപ്പുകാലത്ത് വലിച്ചു മൂടി കിടക്കുന്ന മടിയന്‍ സൂര്യന്‍ രാവിലെ എട്ടു മണിക്കുശേഷവും സുഖഉറക്കം .. ഉണര്‍ന്നലോ ആറുമണിക്ക് മുന്നേ പണി നിര്‍ത്തി വിളക്കണച്ച് തന്റെ കമ്പിളി പുതപ്പി നുള്ളില്‍ ചുരുണ്ട് കൂടും.
ചൂടുകലത്തോ പുള്ളിക്കാരന് ഉറക്കം തീരെ കുറവ ചൂടുകൊണ്ടാകും അഞ്ചു മണിക്ക് മുന്നേ എഴുന്നേറ്റു തീഗോളം പോലുള്ള കണ്ണുകള്‍ ഉരുട്ടി എല്ലാം ഭസ്മമാക്കുന്ന അഗ്നിയായി മാറും.
അപ്പോഴും മനസ്സിന്റെ പച്ചപ്പില്‍ അങ്ങകലെ ദൈവം സമ്മാനിച്ച ആ നാട്ടിലെ പുഴയുടെ കുണുങ്ങിയോട്ടവും, കിളികളുടെ കളകളാരവവും , അമ്പിളി മാമന്റെ ഒളിച്ചു കളിയും, പിച്ചിപ്പൂ വിതറിയ ആകാശവും ഒരു പുഷ്പാല ന്ക്രിത ഉദ്യാനം പോലെ പൂത്തുലഞ്ഞു കിടക്കുന്നു ....... ആ പാതിരാപക്ഷി യുടെ ചിലപ്പുകേള്‍ക്കാന്‍, പൂവന്റെ ഉച്ചത്തിലുള്ള കൂവല്‍ കേള്‍ക്കാന്‍ ആ പച്ചപ്പ് കാണാന്‍ നോക്കെത്ത ദൂരത്ത് കണ്ണും നാട്ടു കാത്തിരിക്കുന്നു .... എന്നാവും ഒരു മടക്ക യാത്ര ?????
2 അഭിപ്രായങ്ങൾ:
ഇവിടുത്തെ ആകാശവും,നക്ഷത്രങ്ങളും, ചന്ദ്രനും ഒക്കെ ഒരു കുയിലിന്റെ പാട്ടിനായി, കിളികളുടെ ചിലപ്പിനായി,ഒരു തുണ്ട് മേഘത്തിനായി ഒക്കെ തപസ്സു ചെയ്യുകയാവും
നാടിന്‍റെ, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് ഓരോ പ്രവാസിയെയും മുന്നോട്ടു നയിക്കുന്നത്.
നല്ല എഴുത്ത്...ആശംസകള്‍...
"ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്‌കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും" .
നന്ദി ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ