4/13/2012

കാട്ടുതുളസ്സി

ഏവര്‍ക്കും എന്റെ വിഷു ആശംസകള്‍ 


                

നിറവും മണവും ഭംഗിയുമൊത്തുചേര്‍ന്ന 
പൂവുകള്‍ പലതുണ്ടെങ്കിലും കണ്ണന്‍ 
കൃഷ്ണ തുളസിയെ പ്രണയിച്ചു ഈ 
കാട്ടുതുളസിയെ പ്രണയിച്ചു .

ഓരോ ദളത്തിലും പ്രണയം നിറച്ചവള്‍
വനമാലയാക്കി നിവേദിച്ചു  
കണ്ണന്‍റെ മാറില്‍ ചാര്‍ത്തിച്ചു .....

പുഞ്ചിരിച്ചു ...... മുരളികയൂതി  
ആനന്ദനൃത്തനമാടി ....കണ്ണന്‍
അവള്‍ക്കായ് പാട്ടുകള്‍ പാടി.....

ലയിച്ചു പോയി ..... അവള്‍ മയങ്ങിപ്പോയി 
ആനന്ദനിര്‍വൃതിയില്‍ അലിഞ്ഞുപോയി  

നിറവും മണവും ഭംഗിയുമില്ലെങ്കിലും 
വനമാല കണ്ണന് എത്രയിഷ്ടം 
ഈ കാട്ടുതുളസിയെ  എത്രഇഷ്ടം

 

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

നിറമീല്ലങ്കിലും കാട്ടു തുളസ്സിയുടെ ഗന്ധം കണ്ണനു പ്രിയമാണു...അതുകൊണ്ടല്ലേ വനമാലയാക്കിയവളെ മാറില്‍ ചാര്‍ത്തിയിരിക്കുന്നതു...

കൈതപ്പുഴ പറഞ്ഞു...

എന്നോ മറന്ന ഇന്നെലെയില്‍
ഊളിയിട്ടോര്‍മ്മകള്‍ എത്തിനോക്കി....good lirics...best wishes