കണ്ണും കാതും പൂട്ടുന്നു ഞാന്‍ വയ്യ!
ഈ കരളലിയിക്കും കാഴ്ചകള്‍ കാണാന്‍
ഹൃദയം തുളക്കും രോദനം കേള്‍ക്കാന്‍
എന്നോട് ക്ഷമിക്കുക !!!!
കറുത്തൊരു രാക്ഷസന്‍ ദമിഷ്ട്ര നീട്ടി
ഇരമ്പിയടുക്കുന്നു കുന്നു തോണ്ടാന്‍
പട്ടണമാക്കാന്‍ ....കാറുവരാന്‍ പിന്നെ
സൗകര്യം ഏറെ വരുത്തിടെണ്ടേ......
പാവം ഭൂമിതന്‍ വേദന ആരുകാണാന്‍
അവളുടെ നെഞ്ചുകള്‍ മുറിച്ചുമാറ്റി
നമ്മള്‍ റോഡും വീടും പണിഞ്ഞിടുന്നു
അച്ഛന്‍ മകള്‍ക്കൊരു പാവനല്കി ചൊല്ലി
നീ ഇതാരോടും പറയില്ല എങ്കില്‍ ഞാന്‍
ഇനിയും പാവകള്‍ കൊണ്ട് തരാം
അങ്ങിനെ അച്ഛന്‍ അവള്‍ക്കുനല്കി ഒരു
ജീവന്‍ തുടിക്കുന്ന പവക്കുഞ്ഞു!!!
മുണ്ട് മുറുക്കി ഉടുത്തു വളര്‍ത്തിയ മക്കള്‍
മാതാപിതാക്കളെ ശത്രുവായ് കാണുന്നു
ശല്യം ഒഴിക്കാനവര്‍ അവര്‍ക്കായ്
വൃദ്ധസദനങ്ങള്‍ കേട്ടിടുന്നു
പരസ്പരം വെട്ടുന്നു കുത്തുന്നു എങ്ങും
ചോരമണം .... രോദനം ...അട്ടഹാസം !!
വയ്യ ! എനിക്കൊന്നും കാണുവാന്‍ കേള്‍ക്കുവാന്‍
കാതും കണ്ണും പൂട്ടിടട്ടെ ഞാന്‍
നിങ്ങള്‍ എന്നോട് ക്ഷമിക്കുമല്ലോ
2 അഭിപ്രായങ്ങൾ:
“ക്ഷമ”...ക്ഷമിക്കില്ല ആരും ആരോടും.അല്പമെങ്കിലും കരുണയുടെ അംശമില്ലാത്ത മനുഷ്യ മനനസ്സുകളില്‍ ഈ ക്ഷമ ഉണ്ടായിരുന്നെങ്കില്‍ ഭൂമിയുടെ മാറു കീറി മുറിക്കില്ലായിരുന്നു,അഛന്‍ മകള്‍ക്കു ജീവനുള്ള പാവകുട്ടിയെ കൊടുക്കുവാന്‍ മുതിരുകയില്ലായിരുന്നു,മാതാപിതാക്കള്‍ക്കു മക്കള്‍ വൃദ്ധസദനങ്ങളും പണിയുകയില്ലായിരുന്നു!!!
ഈ കാഴകള്‍ക്കു നേരെ കണ്ണുകളടക്കാതെ കണ്ണുതുറന്നു പ്രതികരിക്കാനുള്ള ശക്തി ഉണ്ടാകട്ടെ...
ആശംസകള്‍...
nice work.
welcome to my blog
blosomdreams.blogspot.com
comment, follow and support me.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ