സൂര്യന്‍ തന്റെ കത്തിജ്വലിക്കുന്ന തന്നെ ഉടയാടകള്‍ മാറ്റി
ഇരുട്ടിന്റെ സ്വസ്തതയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു ......'ഞാനും'.....
വെളിച്ചം വച്ചതുമുതല്‍ ഒരേ നാടകത്തില്‍ പലവേഷങ്ങള്‍ എന്നപോലെ ആടിത്തീര്ത്ത
വേഷങ്ങളുടെ തളര്‍ച്ചയില്‍ ..... എന്റെ ലാവണത്തിലേക്ക് ....... ഞാന്‍ ഇന്ന്
കെട്ടിയ വേഷങ്ങളുടെ ചായങ്ങള്‍ ഒന്നൊന്നായി മായ്ക്കാന്‍ ശ്രമിച്ചു
കൊണ്ടിരുന്നു ..... എല്ലാം മായ്ച്ചു എന്റെ സ്വന്തം സ്വത്വത്തിലേക്ക്
പോകാന്‍ ഞാന്‍ വെമ്പി ..... പക്ഷെ എല്ലാം വിഭാലം എന്ന് ദുഖത്തോടെ
മനസ്സിലാക്കി ....ഇനി എനിക്ക് എന്നിലേക്ക് ഒരു മടക്കം സാധ്യമല്ല ഇന്ന്
ഞാന്‍ ആര്‍ക്കൊക്കെയോ വേണ്ടി ഉള്ളതാണ് .... എല്ലാപേരും എന്റെ
പ്രിയപ്പെട്ടവര്‍ എങ്കിലും ,,,,,,,, ഞാന്‍ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു
.....
ഇന്ന് ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒന്നോന്നോയി ഓര്‍ത്തുനോക്കി....
ലജ്ജയോടെ മനസ്സിലാക്കി ഒന്ന് പോലും മനസ്സില്‍ തട്ടി അഭിനയിച്ചിട്ടില്ല.
പിന്നിട്ട വഴികളില്‍ സ്വസ്തതക്കായി പലതും പരീക്ഷിച്ചു. ആധുനികതയുടെ
വര്‍ണശബളിമയില്‍ മുഖം ഒളിപ്പിച്ചു നോക്കി..... നാടന്‍ പാട്ടിന്റെ
നിഷ്കളങ്കതയില്‍ ലയിക്കാന്‍ ശ്രമിച്ചു.....രതിയുടെ തീഷ്ണതയില്‍ മയങ്ങാന്‍
നോക്കി...... കുടുംബത്തിന്റെ ലാളനയില്‍ അലിഞ്ഞു എല്ലാറ്റില്‍ നിന്നും സ്വയം
ഒളിച്ചു ഒരു പാവയായി കളിച്ചു നോക്കി..... പക്ഷെ പരാജയം അവിടെയും എനൂടൊപ്പം
തന്നെ ഉണ്ടായിരുന്നു.
കൈലാസത്തില്‍ നിന്നും പ്രതിധ്വനിച്ച ''ഓം ''കാരത്തിനോ.....
വൈകുണ്ടത്തില്‍ നിന്നുള്ള നാരായണീയത്തിനോ ..... കുരിശിനോ... അല്ലാഹുവിനോ
ഒന്നും എന്നെ സഹായിക്കാന്‍ ആകുന്നില്ല എന്ന് വ്യാകുലതയോടെ ഞാന്‍
മനസ്സിലാക്കുന്നു.
മേടചൂടിലും കത്തുന്ന തീക്കര്ങ്ങള്‍ മുഴുവന്‍ തന്റെ തലയില്‍ ആവാഹിച്ചു
,,തന്റെ കൊമ്പുകളിലും, ഇലകളിലും,തടിയിലും തണലിലും കഴിയുന്ന സസ്യ ലതാദി
കള്‍ക്കും ജീവജാലങ്ങള്‍ക്കും കുളിരും ഭക്ഷണവും അഭയവും ഏകി അഭിമാനിച്ചു
തലയുയര്‍ത്തി നില്‍ക്കുന്ന വന്‍ മരങ്ങളോട് എനിക്ക് ഇന്നും ആരാധനയാണ്
....ശരിക്കും ഞാന്‍ ആഗ്രഹിച്ചു അത്തരം ഒരു മനുഷ്യനാകാന്‍....പക്ഷെ
എനിക്കാവുന്നില്ല ...... എന്റെ സ്വാര്ധത ....ഞാന്‍ സ്വയം ചിരിച്ചു.
എന്നിട്ട് മനസ്സിലാക്കി എനിക്ക് ഒന്നും ആകാന്‍ കഴിയില്ല ...എനിക്ക് ഞാന്‍
പോലും ആകാന്‍ കഴിയുന്നില്ല.
കിഴക്കുണരുംപക്ഷി ചിലച്ചു തുടങ്ങി....സൂര്യന്‍ വീണ്ടും തന്റെ
ചുട്ടുപൊള്ളുന്ന ആടയാഭരണങ്ങള്‍ അണിഞ്ഞു സ്വയം ഉരുകാന്‍ തയ്യാറായി ......
മറ്റുള്ളവര്‍ക്ക് വേണ്ടി കത്ത്തിജ്വലിക്കാന്‍.....മറ്റുള്ളവര്‍ക്ക്
വെളിച്ചം നല്‍കാന്‍ സ്വയം നശിച്ചുകൊണ്ട് ....ഞാനും.......സ്വയം
നിങ്ങള്‍ക്കായ് മറ്റുള്ളവര്‍ക്കായ് ജീവിക്കാന്‍ എന്നിലെ സ്വത്വം
വലിച്ചെറിഞ്ഞു നിങ്ങള്‍ക്കായ് ഒരു മുഖം മൂടിയുമായി ഇതാ ഒരു പുതിയ
ദിവസത്തിലേക്ക് .......