6/03/2012

ഓര്‍മ്മകള്‍ മരിക്കുമോ


          നാട്ടില്‍  വന്നിട്ട്  കുറച്ചു ദിവസമായി . ഓരോ ദിവസവും മക്കളെയും കൊണ്ട് നാട് കാണിക്കുകയാണ്  ഞങ്ങളുടെ  ഇപ്പോഴത്തെ പ്രധാന ജോലി. അങ്ങിനെ ഇന്ന്   ഞങ്ങള്‍ മക്കളെയും കൊണ്ട് ഞാന്‍ പഠിച്ച സ്കൂള്‍ കാണിക്കാന്‍ കൊണ്ട് പോയി.
         കുമാരനാശാന്റെ ജന്മം കൊണ്ട് പുണ്യം കിട്ടിയ തോന്നക്കല്‍ എന്ന മനോഹര ഗ്രാമത്തിലെഇന്നും ആ ഗ്രാമീണത ഒട്ടും ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്ന തോന്നക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. ആ സ്കൂളിനടുത്ത്  ഒരു  മഹാദേവ ക്ഷേത്രം ഉണ്ട്. ആദ്യം ഞങ്ങള്‍ അവിടെ പ്പോയി . ഞങ്ങള്‍ പഠിക്കുന്ന കാലത്ത്  മിക്ക ദിവസവും കൂട്ടുകാരുമായി ഇവിടെ വരുമായിരുന്നു ഈ വരവിനു ഭക്തി എന്നര്‍ഥ കൊടുക്കണ്ട കേട്ടോ കാരണം അമ്പലത്ത്തോട് ചേര്‍ന്നുള്ള കുളത്തില്‍ ധാരാളം ആമ്പല്‍ പൂകള്‍ ഉണ്ട് .പിന്നെ ധാരാളം മനോഹരമായ മീനുകളും ഇതൊക്കെ കാണാനാ ടീച്ചേര്‍സിന്റെ കണ്ണുവെട്ടിച്ചു ഇവിടെ വരുന്നത്. ഇവിടെ വരുന്ന മിക്ക ദിവസങ്ങളിലും  തിരികെ ക്ലാസ്സില്‍ എത്താന്‍ വൈകിയതിനു ശിക്ഷയും കിട്ടിയിട്ടുണ്ട് . എങ്കിലും ഇവിടെ വന്നു ആ മനോഹരമായമായ കാഴ്ച കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാകില്ലയിരുന്നു. അന്നൊക്കെ നടന്ന പല കാര്യങ്ങളും  സംഭവങ്ങളും മനസ്സില്‍ ഓടിവന്നു . അവയി ചിലതൊക്കെ ഞാന്‍ മക്കളോട് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അവള്‍ വളരെ ഉത്സാഹത്തില്‍ ആയിരുന്നു എന്റെ കഥകള്‍ കേട്ട് അവര്‍ക്ക് കുറച്ചു അസൂയ  ഉണ്ടായി എന്ന് വേണം പറയാന്‍കാരണം ദുബായിലെ സ്കൂളില്‍ പട്ടാളച്ചിട്ടയില്‍  വളര്‍ന്ന അവര്‍ക്ക് ഇതൊക്കെ കേട്ടാല്‍ അസൂയ ഉണ്ടായില്ലെന്കിലല്ലേ അത്ഭുതം ഉള്ളു. അവിടെ നിന്നും ക്ഷേത്രത്തിലും പോയി.

        ഞങ്ങള്‍ സ്കൂളില്‍ എത്തി. ഇന്ന് അവധി എങ്കിലും ഗേറ്റ് തുറന്നിരുന്നു ഞങ്ങള്‍ അകത്തുകടന്നു അന്നത്തെതിലും വലിയ വ്യത്യാസം ഒന്നും സ്കൂളിനു വന്നിട്ടില്ല ഒന്ന് രണ്ടു കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട് എന്നെ ഉള്ളു കൂടാതെ മനോഹരമായ ഒരു ചുറ്റുമതില്‍ ഇന്ന് കെട്ടിയിരിക്കുന്നു... ഞാന്‍ എന്റെ ക്ലാസികളിലൂടെ പഴയ ഓര്‍മ്മകളും പേറി നടന്നു പല സ്ഥലങ്ങളിലും  എനിക്ക് എന്റെ കൂട്ടുകാരുടെ പൊട്ടിച്ചിരികളും തമാശകളും കേള്‍ക്കാമായിരുന്നു .... അങ്ങിനെസന്തോഷങ്ങള്‍ മാത്രം തന്ന എന്റെ സ്കൂള്‍ ജീവിതം .ഞാന്‍ മക്കളുമായി എന്റെ അഞ്ചാം ക്ലാസില്‍ എത്തി പക്ഷെ എനിക്കവിടെ നിന്നും പോട്ടിചിരികളുടെ ഇടയില്‍  ഒരു തേങ്ങല്‍ അവ്യക്തമായി കേട്ടു. ഞാന്‍ ഞെട്ടി......

          മനസ്സ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു. കറുത്ത് പൊക്കം കുറഞ്ഞു കീറിയ പാവാടയും ഉടുപ്പും ഇട്ട സാറാമ്മ  എന്റെ നേരെ കണ്ണ് നിറച്ചു പൊട്ടിക്കരഞ്ഞു വരുന്നു. ഞാന്‍ ഞെട്ടി മാറി പക്ഷെ അവള്‍ കൂടുതല്‍ ഉച്ചത്തില്‍  കരയാന്‍ തുടങ്ങി ... ഈ സ്കൂളിലെ തന്നെ സാറായിരുന്നു എന്റെ അച്ഛന്‍  അതുകൊണ്ട് തന്നെ കുറച്ചു ഗമയും ഒക്കെ എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മിക്കകുട്ടികളും നല്ല നിലയില്‍ ഉള്ളവര്‍ ആയിരുന്നു അന്ന് യൂനിഫോറം എന്ന സബ്രദായം ഇല്ലായിരുന്നതുകൊണ്ട് തന്നെ നല്ല പളപള മിന്നുന്ന വസ്ത്രങ്ങളും മുന്തിയതരം ബാഗും ഒക്ക്കെയായിട്ടയിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ മിക്കകുട്ടികളും വന്നിരുന്നത് .

         അതില്‍ നിന്നും തികച്ചും  വെത്യസ്തയായിരുന്നു സാറാമ്മ. എപ്പോഴും പഴകി കീറിയ വസ്ത്രങ്ങള്‍  അവള്‍ ഒരിക്കലും പാഠങ്ങള്‍ എഴുതുകയോ പഠിക്കുകയോ ചെയ്തിരുന്നില്ല. ഒരു ചോദ്യത്ത്തിനുപോലും  അവള്‍ ഉത്തരം പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല.അവള്‍ ആരോടും മിണ്ടില്ല ആരോടും കൂട്ടും കൂടാറില്ല. പക്ഷെ എല്ലാ ദിവസവും കൃത്യമായിത്തന്നെ ക്ലാസ്സില്‍ എത്തിയിരുന്നു . എന്തിനായിരുന്നു അവള്‍  സ്കൂളില്‍ വരുന്നത് എന്നറിയില്ല എല്ലാ ടീചെര്‍സിന്റെയും കളിയാക്കലിനും അപമാനി ക്കലിനും പാത്രീകരിച്ചു അവസാന ബഞ്ചില്‍ അവസാന സീറ്റില്‍ പതുങ്ങിയിരിക്കുന്ന സാറാമ്മ  കണ്ണില്‍ ഇന്നും പച്ചയിട്ട് നില്‍ക്കുന്നു. രണ്ടു തുള്ളി കണ്ണ് നീരും

        സാറാമ്മ ഉച്ചക്ക് ഞങ്ങള്‍  ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും കഴിക്കാറില്ല എല്ലാപേരും കഴിച്ചു പോകുമ്പോള്‍ ആരും കാണാതെ  കഴിക്കും. അങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു രമണി . അവള്‍ എപ്പോഴും എന്തെങ്കിലും ഒക്കെ കുസൃതികള്‍ ഒപ്പിച്ചു എല്ലാപേരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും. ഇപ്പോള്‍ അവള്‍ ഒരു ടീച്ചര ട്ടോ . അവിടെയും അവള്‍ അങ്ങിനെ തന്നെയാകും ഞാന്‍  പഠനത്തിനു ശേഷം അവളെ കണ്ടിട്ടേ ഇല്ല. അവള്‍ ഒരു ദിവസം കണ്ടു പിടിച്ചു. സാറാമ്മ ഇങ്ങനെ ആരെയും കാണിക്കാതെ കഴിക്കുന്ന വിശിഷ്ട ഭോജ്യം എന്തെന്ന്. പാവം  ആ ചോറ് പാത്രത്തില്‍ ഉണ്ടായിരുന്നത്  തലേന്നാളത്തെ പഴകിയതും ഒരു വല്ലാത്ത മണം ഉണ്ടായതുമായ കപ്പക്കറിയായിരുന്നു. രമണി അത് ക്ലാസ്സില്‍  എല്ലാപേരെയും കാണിച്ചു ഞങ്ങള്‍ കുട്ടികള്‍ എങ്കിലും സമൃദ്ധിയുടെ മടിത്തട്ടില്‍ മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാന്‍ അറിയാതെ ഞങ്ങള്‍ കൈകൊട്ടിച്ചിരിച്ചു. അല്ല ഞങ്ങള്‍ അട്ടഹസ്സിച്ചു ഈ ബഹളത്തില്‍ ആ കുട്ടിയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ ഞങ്ങള്‍ കേട്ടില്ല. തീര്‍ത്തും അപമാനിതയായ ആ കുട്ടി പിന്നെ സ്കൂളില്‍ വന്നില്ല .

        ഞങ്ങള്‍ക്ക് വിഷമമായി. ടീച്ചര്‍ ശ്രദ്ധിച്ചു  അവളുടെ അഭാവം അങ്ങിനെ ടീച്ചര്‍ ഞങ്ങളോട് അന്വേഷിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. ടീച്ചര്‍ ഞങ്ങളെ വഴക്ക്  പറഞ്ഞില്ല. എന്തുകൊണ്ട് ഇന്ന് എനിക്ക് മനസ്സിലാകുന്നു . അന്ന് വൈകിട്ട് ടീച്ചര്‍ ഞങ്ങളെയും കൂട്ടി സാറാമ്മയുടെ വീട്ടില്‍  പോയി. അവിടുത്തെ കാഴ്ച ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഷമിപ്പിച്ചു. വെറും  ഓലകൊണ്ട് കെട്ടിമറച്ച ഒരു കുടില്‍ അവിടെ കരഞ്ഞുകൊണ്ടിരിക്കുന്ന സാറാമ്മ. ഞങ്ങളെ കണ്ടതും പോട്ടികരഞ്ഞ്കൊണ്ടോടിവന്നു. അവളുടെ അമ്മ ചന്തയില്‍ എന്തോ കൊട്നുപോയി വിറ്റു കൊണ്ടുവരുന്നതായിരുന്നു ഒരേ ഒരു വരുമാനം പാവം ആ സ്ഥിതി ഞങ്ങളെയും കരയിച്ചു. ടീച്ചര്‍ ഞങ്ങളെ സമാധാനിപ്പിച്ചു എന്നിട്ട് സാറാമ്മയോട്  ഇനി മുതല്‍ ക്ലാസ്സില്‍ വരണം എന്ന് ഉപദേശിച്ചു കുറെ പൈസയും കൊടുത്തു കുറ്റബോധത്തോടെ ഞങ്ങളും ടീച്ചറോഡോപ്പം നടന്നു നീങ്ങി .

      പിറ്റേ ദിവസം മുതല്‍ സാറാമ്മ സ്കൂളില്‍ വീണ്ടും വന്നു തുടങ്ങി. ഞങ്ങള്‍ക്ക് സമാധാനവും . അന്നുമുതല്‍ അവള്‍ക്കുള്ള ഭക്ഷണം ടീച്ചര്‍ കൊണ്ട് കൊടുക്കും. ടീച്ചര്‍ ഞങ്ങളോട് പറഞ്ഞു നിങ്ങള്‍ക്കുള്ളതില്‍ നിന്നും  കുറച്ചു ഉടുപ്പുകള്‍ സാറാമ്മക്ക്  കൊടുക്കണം ഇനി  ആരും അവളെ  കരയിക്കരുത് .അവളും നിങ്ങളെ പ്പോലെ വളരേണ്ട കുട്ടിയാണ് എന്നൊക്കെ  ടീച്ചര്‍ പറഞ്ഞതിന്റെ മുഴുവന്‍ അര്‍ത്ഥവും അന്ന് മനസ്സിലായില്ല എങ്കിലും ഞങ്ങള്‍ ഒന്ന് മനസ്സിലാക്കി പാവങ്ങളെ ഒരിക്കലും അവരുടെ ഇല്ലായ്മ കണ്ടു ചിരിക്കില്ല എന്ന് ....

       എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍  ഇറ്റിറ്റു വീണു എന്റെ തേങ്ങല്‍ അല്പം ഉച്ചത്തിലായി എന്ന് തോന്നി. കൂടയുണ്ടായിരുന്ന മക്കളും ശ്രീയേട്ടനും എന്റെ ഭാവ പ്പകര്‍ച്ച  കണ്ടു അന്തം വിട്ടുനിന്നു. ഞാന്‍ അവരോടു അമ്മ പണ്ട് ചെയ്ത ഈ ഒരു മഹാ തെറ്റ് പറഞ്ഞുകേള്‍പ്പിച്ചു . അറിവില്ലാത്ത ആ കാലത്ത് ചെയ്ത ആ തെറ്റ് ഇന്നും എന്റെ മനസ്സില്‍ നീറിക്കൊണ്ടിരുന്നു. ആ തേങ്ങല്‍ എനിക്കിപ്പോഴും കേള്‍ക്കാം

3 അഭിപ്രായങ്ങൾ:

shibu sg പറഞ്ഞു...

മനസ്സിന്റെ തീരത്തു മയങ്ങി കിടന്ന ഓര്‍മ്മകളെ ഒന്നു തഴുകിയാല്‍ ഉണരുന്ന ഓര്‍മ്മകള്‍ ചിലപ്പോള്‍ നൊമ്പരപ്പെടുന്നതാവാം.എന്നിരുന്നാലും അവയെ താലോലിക്കുക ഒരു പ്രത്യേക സുഖം തന്നെ!!! അതുപോലെ സാറാമ്മയും മനസ്സിന്റെ അടിത്തട്ടില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരു മുത്തു ചിപ്പി തന്നെ... ഈ ഓര്‍മ്മകള്‍...മായിക്കാനാവില്ല...
ആശംസകള്‍...

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

നല്ല ഒഴുക്കുള്ള വരികള്‍ തുറന്നു വായിക്കാന്‍ ഉള്ള ഉത്സുകത തോന്നിക്കുന്ന ശൈലി എഴുത്ത് തുടരുക ആശംസകള്‍

P V Ariel പറഞ്ഞു...

ജി ആര്‍ കവിയൂരിന്റെ ബ്ലോഗില്‍ നിന്നും ഇവിടെയെത്തി
വളരെ മനോഹരമായി ഓര്‍മ്മയുടെ ചെപ്പില്‍ നിന്നും
പെറുക്കിയെടുത്തവതരിപ്പിച്ച കുറിപ്പ് നന്നായി
ഇവിടെ ഈ ബ്ലോഗില്‍ ചിലത് കൂടി ചെയ്യുവാനുണ്ട്
ഒരു ഫോളോ ബട്ടന്‍ തുടങ്ങി ചിലത് ചേര്‍ക്കുക
വായനക്കാര്‍ക്ക് ബ്ലോഗില്‍ ചേരാന്‍ കഴിയും
എഴുതുക അറിയിക്കുക.
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍