6/25/2012

മരുഭൂമിയിലെ മഴ

     
ഇവിടെ ഈ മരുഭൂവില്‍ മഴപെയ്യാറൂണ്ടല്ലോ
പെയ്തതും തൊര്‍ന്നതും അറിയില്ലാരും...
ഒരു മഴയില്‍ത്തന്നെ പ്രളയമാകുന്നു
റോഡും നിരത്തും  കവിയുന്നു ....

നിമിഷനേരത്തിന്റെ കോലാഹലങ്ങള്‍
എല്ലാം ശമിക്കുന്നു ക്ഷണികമായി
എങ്കിലും കാക്കുന്നു ആ നിമിഷത്തിനെ
പാവം പ്രവാസികള്‍ ഞങ്ങളെന്നും

വരണ്ടതാണെങ്കിലും ഈ മഴ കണ്ടപ്പോള്‍
മനസ്സില്‍ കുളിര്‍മഴ പെയ്തുപോയി
ചിറകടിച്ചപ്പോള്‍ പറന്നു മനസ്സാല്‍
പച്ചില ചാര്‍ത്തോലും  കേരളത്തെ ...

ഒരു മഴ പെയതോന്നു തോര്‍ന്നാല്‍ പിന്നെ
മറുമഴയായി  മരമഴയായി ...
ഇലകളില്‍ നിന്നിറ്റു വീഴും ജലകണം
ഒരു ചെറു കാറ്റെങ്ങാന്‍ വന്നുപോയാല്‍ പിന്നെ ...
വീണ്ടും മഴയായ് മരമഴയായ്

മഴപെയ്തു തോര്‍ന്ന മരങ്ങളെ കാണുമ്പൊള്‍
നാണിച്ചു  ഈറന്‍  മുടിയുമായ് നില്‍ക്കും
പുതുമണവാട്ടിയായ്‌ തോന്നാറുണ്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍
കടലാസ്സുതോണി ഇറക്കിടുന്നു ...
അവര്‍ ഉല്ലാസമോടെ കളിച്ചിടുന്നു

ചില വെറിയന്മാര്‍ അവെല്ലാം തട്ടിത്തെറിപ്പിക്കും
 കണ്ണ് നിറഞ്ഞു കവിള് തുടുത്തു
വീണ്ടും മഴയായ് കണ്ണീര്‍ മഴയായ്
അവരുടെ ദുഖം മഴയാകുന്നു

മനതാരില്‍ ശോകം കാര്‍മേഘമായപ്പോള്‍
കണ്ണീര്‍ മഴയായ് പെയ്തു പോയി
ആരാരും കാണേണ്ടന്നോര്‍ത്ത്പോയെങ്കിലും
നീയത് കണ്ടെന്നറിയുന്നു ഞാന്‍

1 അഭിപ്രായം:

പ്രവീണ്‍ ശേഖര്‍ ( ഭദ്രന്‍ ) പറഞ്ഞു...

എന്‍റെ കിനാവിലെ മരുഭൂമിയിലൊരു നാള്‍ മഴ പെയ്തു .
ഞാനതിന്‍ തുള്ളികളെ ആലിംഗനം ചെയ്യവേ
എന്‍റെ നെഞ്ഞിടം പൊള്ളി എരിഞ്ഞു പോയി.
പ്രവാസിയുടെ ദുരിതങ്ങളത്രേ മരുഭൂമിയില്‍ പെയ്തൊരാ മഴ നിറയെ...